മാധ്യമ ലോകത്തെ വേറിട്ട ശബ്ദമായി  ഇൻഡ്യ പ്രസ്  ക്ലബ്

ജനാധിപത്യത്തിന് പ്രബുദ്ധത പകരുന്ന മൂർച്ചയേറിയ  ആയുധം എന്നാണ് മാധ്യമങ്ങള്‍ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. എക്കാലത്തും മാധ്യമങ്ങൾ അങ്ങനെ തന്നെ ആയിരുന്നു. പ്രിന്റ് മീഡിയയുടെ കാലത്ത് നിന്ന് നവ മാധ്യമങ്ങളുടെ കാലത്ത് എത്തുമ്പോൾ വാർത്താ വിനിമയ സാധ്യതകൾക്ക് കൂടിയ വേഗവും സാധ്യതകളും  കൈവന്നിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കൂടി വരവോടെ മാധ്യമ രംഗത്ത്  വിപ്ലവകരമായ മുന്നേറ്റമാണ്   ദൃശ്യമാകുന്നത് . അമേരിക്കയിലെ മലയാള റ്റി.വി., മാധ്യമ രംഗവും ഇന്ന് വൻ കുതിപ്പിന്റെ പാതയിലാണ്.

അമേരിക്കയിലെ മാധ്യമരംഗത്ത് വേറിട്ട ശബ്ദമായി ഉയർന്നുകേൾക്കുന്ന പേരാണ്  ഇൻഡ്യ പ്രസ്  ക്ലബിന്റേത്.  അമേരിക്കയിലെ മാധ്യമങ്ങളെ ഒരു കുടക്കീഴിലാക്കി  മുന്നേറ്റം തുടരുകയാണ്, ഇൻഡ്യ പ്രസ്സ് ക്ലബ്‌.

അമേരിക്കൻ മലയാളികൾക്കിടയിൽ മാത്രമല്ല ഇന്ന് നാട്ടിലെ  പത്ര പ്രവർത്തന മേഖലകളിൽ പോലും മോഹിപ്പിക്കുന്ന പേരായി കടന്നുചെന്നിരിക്കുന്നു  ഇൻഡ്യ പ്രസ്സ് ക്ലബ്‌ എന്ന  ഐ പി സി എൻ എ.

 അമേരിക്കയുടെയും കാനഡയുടെയും  വിവിധ നഗരങ്ങളിൽ ചാപ്റ്ററുകൾ സ്ഥാപിച്ച്  മുന്നേറുകയാണ്  ഐ പി സി എൻ എ.  അമേരിക്കൻ ഭൂമികയിലും മലയാള സംസ്കാരം ഉയർത്തിപ്പിടിക്കാനും നാടിൻറെ ഹൃദയ തുടിപ്പുകൾ  പങ്കുവയ്ക്കാനും ഒപ്പം തന്നെ, ഇവിടെയുള്ള മലയാളി സമൂഹത്തിന്റെ അഭിമാനാർഹമായ മുന്നേറ്റങ്ങളെയും ഒരു പ്രവാസി സമൂഹമെന്ന നിലയിൽ അവർ   നേരിടുന്ന  വിഹ്വലതകളെയുമൊക്കെ മനസിലാക്കുന്നതിനും പരിഹാരം കാണുന്നതിനും  ഐ പി സി എൻ എ ശ്രമിക്കുന്നു.

അമേരിക്കയിലെങ്ങുമായി ചിതറിക്കിടന്ന മാധ്യമ പ്രവർത്തകർ  ഇന്ന് ഐ പി സി എൻ എ.യുടെ  കുടക്കീഴിൽ  തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്.

ഐ പി സി എൻ എ നടത്തിയ ദേശീയ മാധ്യമ സമ്മേളനങ്ങൾ  സംഘാടന മികവുകൊണ്ടും നാട്ടിൽ നിന്നുള്ള പ്രമുഖരുടെ പങ്കാളിത്തം കൊണ്ടും വേറിട്ട  പരിപാടികൾ കൊണ്ടും മുൻപേ ശ്രദ്ധിക്കപ്പെട്ടതാണ്.
 
അച്ചടി മാധ്യമരംഗം പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന സ്ഥിതിയാണ് ലോകമെങ്ങുമുള്ളത്. വിവരസാങ്കേതിക മേഖലയിലെ  വിപ്ലവകരമായ മാറ്റങ്ങൾ പരമ്പരാഗത പത്ര വ്യവസായ രംഗത്തിന്റെ നിലനിൽപിന് ഭീഷണിയാകുമ്പോൾ  പല പത്രങ്ങളും ഡിജിറ്റൽ രൂപത്തിലേക്ക് പറിച്ചു നട്ട്  പിടിച്ചു നില്ക്കാൻ പാടുപെടുകയാണ്. അമേരിക്കയിൽ തന്നെ എത്രയോ പത്രമാധ്യമങ്ങൾ അകാലത്തിൽ നിന്നുപോയി.

മാധ്യമപ്രവർത്തനത്തിന്റെ മൂല്യവും ധാർമികതയും ഉയർത്തിപ്പിടിക്കാൻ പലപ്പോഴും ഇന്നത്തെ പത്രപ്രവർത്തനത്തിനും മാധ്യമ പ്രവർത്തകർക്കും കഴിയുന്നുണ്ടോ എന്ന ചോദ്യവും നിലനിൽക്കുന്നു.

ഇന്നത്തെ കാലത്ത് എഴുതാനും  പ്രതികരിക്കാനുമറിയുന്ന ഓരോ വ്യക്തിയ്ക്കും സ്വന്തം നിലയ്ക്ക്  മാധ്യമപ്രവർത്തനം സാധ്യമാകുന്ന സാഹചര്യമാണുള്ളത്. രാഷ്ട്രീയത്തിലെ അഴിമതിയ്ക്കും സമൂഹത്തെ ഗ്രസിക്കുന്ന  ജീർണതകൾക്കുമെതിരെ ജനം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രതികരിക്കുന്നു. ജെൻ സീ വിപ്ലവങ്ങളിലൂടെ സർക്കാരുകൾ തന്നെ അട്ടിമറിക്കപ്പെടുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങൾ സർക്കാരുകളുടെ വക്താക്കളല്ല എന്ന കാര്യം മാധ്യമപ്രവർത്തകരും  മറക്കരുത്. മുഖ്യധാരാ മാധ്യമങ്ങൾ  സർക്കാരുകളുടെ സ്തുതിപാഠകരായി മാറുന്ന സാഹചര്യം  ജനാധിപത്യത്തിന്റെ അപചയത്തിലേക്കാണ് വിരൽ ചൂണ്ടുക എന്ന കാര്യവും പ്രസക്തമാണ്.

 കടന്നുവന്ന വഴികളിൽ തുടക്കം മുതൽ ഇന്നു വരെയും  ഐ പി സി എൻ എയെ നയിച്ച സാരഥികളും അതാതു കാലത്തെ ഭരണസമിതികളും തോളോട് തോൾ ചേർന്ന് മുന്നോട്ട് പോയതുകൊണ്ടാണ്  ഇന്ന് നാട്ടിൽ പോലും പേരെടുക്കുന്ന വിധത്തിൽ ഐ പി സി എൻ എ വളർന്നു പടർന്നത്. നേതൃ മികവിന്റെ  മികച്ച മാതൃകകളായിരുന്നു ഓരോ ഭരണസമിതിയും എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

മാധ്യമസംസ്കാരത്തിന്റെ മാറുന്ന വഴികളിൽ പ്രബുദ്ധതയുടെ ഉണർത്തുപാട്ടാവാൻ, കറ പുരളാത്ത മാധ്യമ സംസ്കാരത്തിന്റെ ജിഹ്വയായി എക്കാലവും നിലകൊള്ളുവാൻ ഐ പി സി എൻ എയ്ക്കും  ന്യൂ ജേഴ്സി സമ്മേളനത്തിനും ഇവിടുത്തെ മാധ്യമ സമൂഹത്തിനും ആശംസകൾ.

ജോർജ് തുമ്പയിൽ

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img