ജോയ്ആലുക്കാസ് പുതിയ ബ്രാൻഡ് അംബാസഡറായി സമന്താ റൂത്ത് പ്രഭു

ലോകോത്തര ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ദക്ഷിണേന്ത്യന്‍ സിനിമാ താരം സമന്താ റൂത്ത് പ്രഭുവിനെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സിനിമാ രംഗത്ത് നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ പ്രേക്ഷകരുടെ പ്രീയങ്കരിയായ നായിക ഇനി മുതല്‍ ജോയ്ആലുക്കാസിന്റെ കാലാതീതമായ ഡിസൈനുകളെയും അന്താരാഷ്ട്ര തലത്തില്‍ കൈവരിച്ച കലാപാരമ്പര്യത്തെയും പ്രതിനിധീകരിക്കും.

ആത്മവിശ്വാസവും സ്‌റ്റൈലും വ്യത്യസ്തമായ വ്യക്തിത്വവുമുള്ള ആധുനിക വനിതയെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വമാണ് സമന്താ. ജീവിതത്തിലെ അമൂല്യ നിമിഷങ്ങളെ ആഭരണങ്ങളിലൂടെ ആഘോഷിക്കണമെന്ന ഞങ്ങളുടെ ദൗത്യത്തോട് പൂര്‍ണമായും പൊരുത്തപ്പെടുന്നുവെന്നും, ലോകമെമ്പാടുമുള്ള ആഭരണപ്രേമികളെ പ്രചോദിപ്പിക്കുന്നതിനായി അവരെ ജോയ്ആലുക്കാസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.

”ആഭരണം എന്നത് എപ്പോഴും എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനം ആണെന്നും, ഓരോ ആഭരണത്തിനും ഒരു വികാരത്തിന്റെ, ആഘോഷത്തിന്റെ, കരുത്തിന്റെ കഥയുണ്ടെന്നും, ജോയ്ആലുക്കാസ് ഇവയെല്ലാം പ്രതിനിധീകരിക്കുന്നതാണ്. സൗന്ദര്യത്തിനൊപ്പം ആത്മാര്‍ത്ഥതയും പ്രചോദനവും ആഘോഷിക്കുന്ന ഒരു ബ്രാന്‍ഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ അതിയായ സന്തോഷവതിയാണ്.”- സമന്താ പ്രഭു പ്രതികരിച്ചു.

സാമന്തയെ മുഖ്യകഥാപാത്രമാക്കി ഒരുങ്ങുന്ന ഗ്ലോബല്‍ ക്യാമ്പയിനിലൂടെ, ജോയ്ആലുക്കാസിന്റെ സമ്പന്നമായ ഡിസൈന്‍ പാരമ്പര്യം ലോകമെമ്പാടുമുള്ള വിപണികളിലും സംസ്‌കാരങ്ങളിലും കൂടുതല്‍ ഉയര്‍ത്തിക്കാട്ടാനാണ് കമ്പനി തയ്യാറെടുക്കുന്നത്. നേരത്തെ പ്രശസ്ത നടി കാജോള്‍ ബ്രാന്‍ഡിനെ പ്രതിനിധീകരിച്ചുവരുന്നുണ്ട്. ഇനിമുതല്‍ ജോയ്ആലുക്കാസിന്റെ രണ്ട് ആഗോള ഐക്കണുകള്‍ സാമന്തയും കാജോളും ആയിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img