ഇനി ഭാഷ അറിയാത്തോണ്ട് ചാറ്റ് ചെയ്യാതിരിക്കണ്ട; മെസേജ് ട്രാന്‍സലേഷൻ ഫീച്ചര്‍ ഐഫോണിലും എത്തുന്നു

ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തുകയാണ് മെറ്റ. ഭാഷാ പ്രശ്നം കാരണം മെസേജും, ചാറ്റിംഗുമെല്ലാം പ്രശ്നത്തിലാണെങ്കിൽ ഈ ഫീച്ചർ ഗുണം ചെയ്യും. അതെ വാട്‌സ്ആപ്പിനുള്ളില്‍ വച്ച് തന്നെ മെസേജുകള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ കഴിയുന്ന വാട്‌സ്ആപ്പ് മെസേജ് ട്രാന്‍സലേഷന്‍ ഫീച്ചര്‍ ഇനി ഐഫോണുകളിലും ലഭ്യമാകും. ഉടൻ തന്നെ ഈ ഫീച്ചർ ഐഒഎസ് പ്ലാറ്റ്‌ഫോമിലേക്കും എത്തുമെന്നാണ് മെറ്റയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

ഐഒഎസില്‍ 21 ഭാഷകളില്‍ ഓണ്‍-ഡിവൈസ് ട്രാന്‍സലേഷന്‍ ഫീച്ചര്‍ ലഭ്യമാകും. വാട്‌സ്ആപ്പിനുള്ളില്‍ വച്ചുതന്നെ സന്ദേശങ്ങള്‍ വിവർത്തനം ചെയ്യാനാകും. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ചാനലുകളിലുമെല്ലാം ഇനി ഒരു ടാപ്പിംഗിലൂടെ മെസേജുകൾ വിവർത്തനം ചെയ്യാം. അറിയാത്ത ഭാഷകളിൽ വരുന്ന മെസേജുകൾ വായിക്കാനും ഈ ടൂൾ ഉപയോഗിക്കാം.

ആപ്പിളിന്‍റെ എപിഐ ഉപയോഗിച്ചാണ് വാട്‌സ്ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ പ്രവർത്തിക്കുക. മൊഴിമാറ്റുന്ന മെസേജുകൾ സുരക്ഷിതമായിരിക്കും എന്നാണ് പ്രതീക്ഷ. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്ന് വാട്സ്ആപ്പ് അധികൃതരും പറയുന്നു. ആവശ്യമായ ലാംഗ്വേജ് പാക്ക് കൂടി ഇതിനായി ഡൗൺലോഡ് ചെയ്യേണ്ടി വരും.

ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനില്‍ ചൈനീസ്, ഡച്ച്, ഇംഗ്ലീഷ് (യുകെ, യുഎസ്), ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ഇന്തോനേഷ്യന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, കൊറിയന്‍, പോളിഷ്, പോര്‍ച്ചുഗീസ് (ബ്രസീല്‍), റഷ്യന്‍, സ്‌പാനിഷ്, തായ്, ടര്‍ക്കിഷ്, ഉക്രെയ്‌നൈന്‍, വിയറ്റ്‌നാമീസ് എന്നീ ഭാഷകളില്‍ മൊഴിമാറ്റം സാധ്യമാകും. പൂര്‍ണമായും ഡിവൈസിനുള്ളിലും ഓഫ്‌ലൈനുമായാണ് മെസേജുകളുടെ വിവർത്തനം നടക്കുക എന്നത്കൊണ്ട് തന്നെ എയ്‌റോപ്ലെ‌യ്‌ന്‍ മോഡിലും ഈ ഫീച്ചർ ലഭ്യമാകും.

Hot this week

ഡൽഹി വായു മലിനീകരണം; സ്കൂൾ കായിക മത്സരങ്ങൾ മാറ്റിവെക്കണമെന്ന് സുപ്രീംകോടതി

ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാന മേഖലയിലെ സ്കൂളുകളിലെ കായിക...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്വം ആർസിബിയ്ക്കെന്ന് കുറ്റപത്രം

ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കുറ്റപത്രം തയ്യാറായി. ഉത്തരവാദിത്തം പൂർണമായും ആർ.സി.ബി...

വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ...

‘തമിഴ്നാട്ടിലും ബിഹാർ കാറ്റ് വീശും’; പ്രധാനമന്ത്രി

തമിഴ്നാട്ടിലും ബിഹാർ കാറ്റു വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോയമ്പത്തൂരിലെ ദക്ഷിണേന്ത്യൻ പ്രകൃതി...

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കും; സ്പോട്ട് ബുക്കിങ് 5,000 പേർക്ക് മാത്രം

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കാൻ തീരുമാനം. പമ്പയിലെത്തുന്ന സന്ദർശകർക്കുള്ള പ്രതിദിന സ്പോട്ട് ബുക്കിങ്...

Topics

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...
spot_img

Related Articles

Popular Categories

spot_img