സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്കായി നല്‍കിയത് ഇങ്ങോട്ട് ആവശ്യപ്പെട്ട പ്രകാരം; മുരാരി ബാബുവിനെ തള്ളി മുന്‍ തന്ത്രി കണ്ഠരര് രാജീവര്

ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം മോഷ്ടിച്ചതില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ മുരാരി ബാബുവിന്റെ രണ്ട് പ്രധാന വാദങ്ങളും തള്ളുകയാണ് അന്നത്തെ തന്ത്രി കണ്ഠരര് രാജീവര്. 2019ല്‍ അറ്റകുറ്റപ്പണി നടത്താന്‍ അനുമതി കൊടുത്തു എന്നത് ശരിയാണ്. പക്ഷെ മുരാരി ബാബു ഇങ്ങോട്ട് രേഖാമൂലം ആവശ്യപ്പെട്ട പ്രകാരമാണ് അനുമതി കൊടുത്തത്. അതും ചെന്നൈയിലേക്ക് കൊണ്ടു പോകാന്‍ പറഞ്ഞിട്ടില്ല.

ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് എന്ന മുരാരിയുടെ വാദവും തെറ്റാണ്. ശില്‍പ്പപാളികള്‍ സ്വര്‍ണം പൂശിയത് തന്നെയാണെന്നും കണ്ഠരര് രാജീവര് വ്യക്തമാക്കി.

സ്വര്‍ണപ്പാളി മോഷ്ടിച്ചതില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ് ദേവസ്വം ബോര്‍ഡ്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ആത്മവിശ്വാസത്തോടെയാണ് നില്‍ക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. തന്ത്രിയുടെ അനുമതി അടക്കം രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് പ്രശാന്ത് പറഞ്ഞു.

വിജിലന്‍സ് എസ്.പി. സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ 2019ലെ ഭരണസമിതിയെ കുറ്റപ്പെടുത്തുന്നില്ലെന്ന് പ്രശാന്ത് വെളിപ്പെടുത്തി. പക്ഷെ ആ ഭരണസമിതിയെ പൂര്‍ണമായി ന്യായീകരിക്കാന്‍ പ്രശാന്ത് തയ്യാറായില്ല.

2025ലെ അറ്റകുറ്റപ്പണിക്ക് എതിരായ നിലപാട് തിരുവാഭരണ കമ്മീഷണര്‍ എട്ട് ദിവസം കൊണ്ട് തിരുത്തിയതില്‍ ദുരൂഹത സംശയിക്കേണ്ടെന്നും പ്രശാന്ത് പറഞ്ഞു.

Hot this week

തിരുവനന്തപുരത്ത് രക്തദാനം പ്രോത്സാഹിപ്പിക്കാൻ റോട്ടറിയുടെ ‘ബ്ലഡ് ബാങ്ക് ഓൺ വീൽസ്’

സമയക്കുറവ് കാരണം രക്തദാനത്തിൽ നിന്ന് പിന്നോട്ട് പോകുന്ന യുവ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും...

ഇൽഹാൻ ഓമറിനോട് രാജ്യത്തോട് വിട പറയാൻ നിർദ്ദേശിച്ചു ട്രംപ്

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പുരോഗമനവാദിയും  കോൺഗ്രസ്സ് അംഗവുമായ ഇൽഹാൻ ഒമറിനെ...

ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക നേതാക്കളായ ഡോ. ആനി പോൾ, ശ്രീമതി സാറാ അമ്പാട്ട് ഡാളസ് സന്ദർശിച്ചു

നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക (NINPAA)യുടെ ചെയർമാൻ...

ബിഷപ് ഡോ.മാർ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന...

ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി

 ഡാളസ് കേരള അസോസിയേഷൻ നവംബർ 1ന് സംഘടിപ്പിച്ച 2025 കേരളപ്പിറവി ആഘോഷത്തിൽ...

Topics

തിരുവനന്തപുരത്ത് രക്തദാനം പ്രോത്സാഹിപ്പിക്കാൻ റോട്ടറിയുടെ ‘ബ്ലഡ് ബാങ്ക് ഓൺ വീൽസ്’

സമയക്കുറവ് കാരണം രക്തദാനത്തിൽ നിന്ന് പിന്നോട്ട് പോകുന്ന യുവ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും...

ഇൽഹാൻ ഓമറിനോട് രാജ്യത്തോട് വിട പറയാൻ നിർദ്ദേശിച്ചു ട്രംപ്

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പുരോഗമനവാദിയും  കോൺഗ്രസ്സ് അംഗവുമായ ഇൽഹാൻ ഒമറിനെ...

ബിഷപ് ഡോ.മാർ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന...

ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി

 ഡാളസ് കേരള അസോസിയേഷൻ നവംബർ 1ന് സംഘടിപ്പിച്ച 2025 കേരളപ്പിറവി ആഘോഷത്തിൽ...

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ  ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനം നടത്തി

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഒക്ടോബർ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളോടെയാണ് കൊന്തമാസത്തിന്റെ സമാപനം നടത്തപ്പെട്ടത്.  ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ പത്ത് ദിവസങ്ങൾ നീണ്ടു നിന്ന കൊന്തനമസ്കാരം വൈകിട്ട് ഏഴുമണിക്കുള്ള വിശുദ്ധ കുർബ്ബാനയോടുകൂടിയും തുടർന്നുള്ള പത്തുദിവസങ്ങളിൽ രാവിലെ 8.15 നുള്ള വിശുദ്ധ കുർബ്ബാനയോടും കൂടിയാണ് നടത്തപ്പെട്ടത്. ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ദൈവാലയത്തിൽ ജപമാല സമർപ്പണം നടത്തുവാൻ സാധിച്ചു എന്നതിനെ ദൈവാനുഗ്രഹമായി കാണണം എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു.  അമേരിക്ക ഹാലോവീൻ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ഒക്ടോബർ 31 വെള്ളിയാഴ്ചയിലെ സായം സന്ധ്യയിൽ കുട്ടികളോടൊപ്പം ജപമാലമാസത്തിന്റെ സമാപനത്തിൽ പങ്കുചേരുവാൻ എത്തിയിരിക്കുന്ന എല്ലാവരെയും അഭിവന്ദ്യ. മാർ മാർ ജോയി ആലപ്പാട്ട് അഭിനന്ദിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വികാരി. ഫാ. സിജു...

ഫിലാഡൽഫിയ മാർത്തോമാ ദേവാലയത്തിന്റെ സുവർണ ജൂബിലിക്ക് പ്രൗഢഗംഭീരമായ തുടക്കം 

 നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തലമുറയെ തിരികെ കൊണ്ടുവരികയും, ചേർത്തു നിർത്തുകയും ക്രിസ്തീയ ദൂതും...

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധ യൂദാസ് തിരുനാൾ...
spot_img

Related Articles

Popular Categories

spot_img