ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ‘പ്രൈവറ്റ്’; ആദ്യ ഗാനം ചർച്ചയാകുന്നു

ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച ‘പ്രൈവറ്റ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി പങ്കുവച്ചു കൊണ്ടാണ് ചിത്രത്തിലെ ‘എലോൺ’ എന്ന പേരിലുള്ള ഫസ്റ്റ് സിംഗിൾ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. ടൈറ്റിൽ കാർഡിന്റെ ഫ്രെയിമിലെ പലസ്തീൻ പതാകയുടെ നിറത്തിലുള്ള ഓഡിയോ വേവും ശ്രദ്ധേയമാണ്.

ഗാസയിലെ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവും ‘പ്രൈവറ്റിന്റ’ ആദ്യ ഗാനത്തില്‍ അണിയറ പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്. സരിഗമയാണ് ഗാനം പുറത്തിറക്കിയത്. ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പ്രൈവറ്റ്’ ഒക്ടോബർ 10ന് പ്രദർശനത്തിനെത്തും.

‘ലെറ്റ്സ് ഗോ ഫോർ എ വാക്ക്’ എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ‘സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് ‘ കമ്പനിയുടെ ബാനറിൽ വി.കെ. ഷബീർ ആണ് നിർമിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത് നവാഗതനായ അശ്വിൻ സത്യ ആണ്.

ഛായാഗ്രഹണം- ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ – തജു സജീദ്, എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം -സരിത സുഗീത്, മേക്കപ്പ്- ജയൻ പൂങ്കുളം, ആർട്ട്- മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ- സുരേഷ് ഭാസ്കർ,സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്,സൗണ്ട് മിക്സിംഗ്- പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ സ്റ്റിൽസ്- അജി കൊളോണിയ, പിആർഒ-എ എസ്. ദിനേശ്.

Hot this week

എക്കണോമി ക്ലാസ് യാത്രക്കാർക്ക് സൗജന്യ പാനീയങ്ങൾ: എയർ കാനഡയുടെ പുതിയ നീക്കം

വിമാനയാത്രക്കാർക്കായി പുതിയ ആനുകൂല്യവുമായി മുന്നോട്ട് വരുകയാണ് നോർത്ത് അമേരിക്കയിലെ പ്രമുഖ എയർലൈൻ...

ഓസ്‌ട്രേലിയയിലെവാമോസ് അമിഗോ പഠന ക്യാമ്പ് നടത്തി

ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിലെ യുവാക്കളുടെ കൂട്ടായ്മയായ വാമോസ് അമിഗോ Scarboroughയില്‍ രണ്ട് ദിവസത്തെ...

മൈഗ്രന്റ് കുടിയേറ്റക്കാർക്കായി ടെക്‌സാസ് ബിഷപ്പ് പോപ്പുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കയിലെ കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ടെക്‌സാസിലെ എൽ പാസോ...

ഇൻഡ്യാ പ്രസ് ക്ലബ്  ന്യു ജേഴ്‌സി കോണ്‍ഫറന്‍സിന് എഡിസൺ ഷെറാട്ടണിൽ ഇന്ന് തുടക്കം

അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂടിച്ചേരലിന് എഡിസണിലെ ഷെറാട്ടൺ ഹോട്ടലിൽ വ്യാഴാഴ്ച്ച തിരി...

വനിത ലോകകപ്പ് | തിളങ്ങി ബെത്ത് മൂണി, 107 റൺസിന് പാകിസ്ഥാനെ തകര്‍ത്ത് ഓസ്‌ട്രേലിയയ്ക്ക് മിന്നും ജയം

വനിത ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് മിന്നും ജയം. പാകിസ്ഥാനെ 107 റണ്‍സിന് തകര്‍ത്തു....

Topics

“മൂന്ന് കോടി ഓഫർ ചെയ്തു, എന്നാലും പവൻ കല്യാണിൻ്റെ വില്ലനാകാനില്ല”

തെലുങ്ക് സൂപ്പർ സ്റ്റാർ പവൻ കല്യാണിൻ്റെ ചിത്രത്തിൽ വില്ലനായി അഭിനയിക്കാനുള്ള ഓഫർ...

ഹമാസും ഇസ്രയേലും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചെന്ന് ട്രംപ്;ഒടുവിൽ സമാധാനം!

രണ്ട് വർഷത്തെ യുദ്ധത്തിനൊടുവിൽ ഗാസ സമാധാനത്തിലേക്ക് എത്തുന്നതായി റിപ്പോർട്ട്. യുഎസ് പ്രസിഡൻ്റ്...
spot_img

Related Articles

Popular Categories

spot_img