വനിത ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് മിന്നും ജയം. പാകിസ്ഥാനെ 107 റണ്‍സിന് തകര്‍ത്തു. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 114 റണ്‍സിന് പുറത്തായി. വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇത്.
36.3 ഓവറിലാണ് 114 റണ്‍സിന് പുറത്തായത്. 35 റണ്‍സ് എടുത്ത സിദ്ര ആമിന്‍ ആണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ തോല്‍വിയോടെ പാകിസ്ഥാന്‍ പോയിന്റു നിലയില്‍ അവസാനത്തേക്ക് പിന്തള്ളി. എന്നാല്‍ പാകിസ്ഥാനെതിരായ വിജയത്തോടെ പോയിന്‍റ് നിലയിൽ ഇംഗ്ലണ്ടിനെയും ഇന്ത്യയെയും മറികടന്ന് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. സെഞ്ചുറി നേടിയ ബെത്ത് മൂണി ആണ് കളിയിലെ താരം.
ബെത്ത് മൂണി അലാന കിങ് കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ 200 റണ്‍സ് മറികടക്കാന്‍ സഹായിച്ചത്. ബെത്ത് മൂണി 109 റണ്‍സ് നേടിയപ്പോള്‍ പത്താമതായി ഇറങ്ങി അലാന 51 റണ്‍സ് (നോട്ടൗട്ട്) നേടി. പത്താമതായി ഇറങ്ങി അര്‍ധ സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും അലാനയ്ക്ക് സ്വന്തം.
ബൗളിങ്ങില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച പാകിസ്ഥാന് ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ അടിപതറി. പാകിസ്ഥാനെ 114 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയ ബൗളര്‍മാരാണ് ഓസ്‌ട്രേലിയയുടെ വിജയത്തിന് പിന്നില്‍.