ഹ്യൂസ്റ്റണിൽ പ്രധാന  തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റ്

സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ പ്രധാന  തിരുനാളിനു ഒരുക്കമായുള്ള കൊടിയേറ്റ് ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു . പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന  തിരുനാളിനു  എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ  കൊടിയേറ്റ് നടത്തപ്പെട്ടു.
 ഈ വർഷത്തെ തിരുനാൾ ഇടവകയിലെ എല്ലാ യുവജനങ്ങളും പ്രസുദേന്തിമാരായാണ് നടത്തപ്പെടുന്നത്.
കൊടിയേറ്റിനു ഒരുക്കമായി ദൈവാലയത്തിൽ വച്ച് തിരുനാൾ പതാക വെഞ്ചരിച്ചു യുവജനങ്ങൾക്ക് നൽകുകയും, തുടർന്ന് മുത്തുക്കുടകളുടെയും, ചെണ്ടമേളത്തിന്റെയും, ഗായകസംഘത്തിന്റെയും, അകമ്പടിയോടെ എല്ലാവരും പ്രദിക്ഷിണമായി കൊടിമരചുവട്ടിലേക്കു പോവുകയും ചെയ്തു. തുടർന്ന് ഇടവകയിലെ വിശ്വാസസമൂഹത്തെ സാക്ഷി നിർത്തി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവർ പതാക ഉയർത്തി.
തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുർബാനയും നൊവേനയും  ഉണ്ടായിരിക്കും. ഒക്ടോബർ 11 ശനി 12 ഞായർ ദിവസങ്ങളിൽ യുവജനങ്ങൾക്കും,കുട്ടികൾക്കുമായി ഇംഗ്ലീഷ് കുർബാനയും ആരാധനയും ഉണ്ടായിരിക്കുന്നതുമാണ്. ശനി ഞായർ ദിവസങ്ങളിൽ യുവജനധ്യാനം നടത്തപ്പെടുന്നു. ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, മിഷനറീസ് ഓഫ് അപ്പോസ്തോലിക് ഗ്രേസ് യൂ.കെ  ആണ് യുവജനധ്യാനം നയിക്കുന്നത്.
കൈക്കാരന്മാരായ ജായിച്ചൻ  തയ്യിൽപുത്തൻപുരയിൽ , ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത് , ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ,സിസ്റ്റർ റെജി S.J.C, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു . 

ബിബി തെക്കനാട്ട്

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img