മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദൈവശാസ്ത്ര ഡിപ്ലോമ

കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ വിശ്വാസ പരിശീലന ഡിപ്പാർട്ട്‌മെന്റായ മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തിൽ, കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിലെ ഒൻപത് അൽമായർ ഡിപ്ലോമ ബിരുദം നേടി.

റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയിൽ, വിദ്യാർഥികൾ ഓൺലൈനായാണ് പഠനം പൂർത്തിയാക്കിയത്.ഇടവകയിൽ ഒക്ടോബർ 5-ന് നടന്ന ബിരുദദാന ചടങ്ങിൽ ബിഷപ്പ് എമരിറ്റസ് മാർ. ജേക്കബ് അങ്ങാടിയത്ത് ബിരുദധാരികൾക്ക് ഡിപ്ലോമ സമ്മാനിച്ചു.

ജോർജ് പുളിക്കൽ, ജിജോ ജോസഫ്, ഹണി ജിജോ, സന്തോഷ് ജോർജ്, വിനിൽ വർഗീസ്, അമ്പിൽ വി പാലാട്ടി, കിരൺ ജോർജ്, മഞ്ജു കോലഞ്ചേരി, ഷീന ജോൺ എന്നിവരാണ് രണ്ടു വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കി ഡിപ്ലോമ കരസ്ഥമാക്കിയവർ.ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ,  പാഠ്യപദ്ധതിയുടെ സൗത്ത് സോൺ കോർഡിനേറ്റർ മാനുവൽ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചിക്കാഗോ രൂപതാ മതബോധന ഡയറക്റ്റർ റവ. ഡോ. ജോർജ് ദാനവേലിൽ ആണ് രൂപതയിലെ തിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടറും ഇതിന് നേതൃത്വം നൽകുന്നതും. കോട്ടയം വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിലെ പ്രഫസർമാരുടെ കീഴിലാണ് വിദ്യാർഥികളുടെ പഠനം.വിശ്വാസം ശക്തിപ്പെടുത്തുന്നതിനും ദൈവത്തെയും സഭയെയും കുറിച്ച് ആഴത്തിൽ അറിയുന്നതിനും വേണ്ടി മുതിർന്നവർക്കായി രൂപീകരിച്ച ഈ തിയോളജി കോഴ്‌സ് പഠനം , 2019 ജൂലൈ 14-ന്
രൂപതയിൽ തുടക്കം കുറിച്ചു. ഈ പാഠ്യപദ്ധതിയുടെ തുടർച്ചയായ ഏഴാമത്തെ ബാച്ചാണിത്. ഈ ബാച്ചിൽ 37 പേർ പഠനം പൂർത്തിയാക്കി. 

Hot this week

ലാനാ പ്രതിനാലാമതു വൈജ്ഞാനിക സമ്മേളനത്തിനു ഡാളസിൽ  ഉജ്വല തുടക്കം

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ)യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമതു...

സൺ‌ഡേ സ്കൂൾ ടാലെന്റ്റ് ഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചു

 മലങ്കര ഓർത്തഡോൿസ് സിറിയൻ ചർച്ച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺ‌ഡേ...

ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും കൂടുതൽ പഠനവിധേയമാക്കണം: സി മുഹമ്മദ് ഫൈസിമർകസ് അൽ ഖലം ഖുർആൻ ഫെസ്റ്റ് ശ്രദ്ധേയമായി

വിശുദ്ധ ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും പഠനവിധേയമാക്കുന്ന ഗവേഷണങ്ങളും ചർച്ചകളും...

മാജിക് പ്ലാനറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷത്തിന് തുടക്കം

ലോകത്തിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷം...

ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

നാലാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2024  നവംബർ...

Topics

നവംബർ ഒന്ന് മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ

നവംബർ ഒന്ന് മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ നിലവിൽ വന്നു....

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും; പ്രധാന അജണ്ട രജിസ്ട്രാറുടെ സസ്പെൻഷൻ

രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും....

വധശിക്ഷ ഉറപ്പാണ്; ലഹരി വിൽപ്പനയ്ക്ക് കുവൈത്തിൽ ഇനി കടുത്ത ശിക്ഷ

കുവൈത്തിൽ ലഹരി കച്ചവടത്തിനെതിരെ കർശന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ലഹരി കച്ചവടത്തിൽ...
spot_img

Related Articles

Popular Categories

spot_img