കൊച്ചി അമൃത ആശുപത്രിയിൽ 40-ാമത് ദേശീയ നേത്രദാന പക്ഷാചരണവും, ലോക കാഴ്ച ദിനവും ആചരിച്ചു

അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗം, ജ്യോതിസ് ഐകെയർ സൊസൈറ്റിയുമായി ചേർന്ന്, 40-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സമാപന ചടങ്ങും, ലോക കാഴ്ച ദിനവും ആഘോഷിച്ചു. നേത്രദാനത്തിന്റെയും കാഴ്ച പുനഃസ്ഥാപനത്തിന്റെയും പ്രാധാന്യം ജനങ്ങളിൽ ബോധവത്കരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. നൂറോളം ആരോഗ്യപ്രവർത്തകരും സാമൂഹിക സംഘടനാ പ്രതിനിധികളും വിദ്യാർത്ഥികളും പങ്കെടുത്തു.

ഇന്ത്യൻ നേവിയിലെ മുൻ ചീഫ് പെറ്റി ഓഫീസർ എൻ. വിമൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓഫ്‍താൽമോളജി വിഭാഗം മേധാവി ഗോപാൽ എസ്. പിള്ളൈ , കൺസൽട്ടൻറ് ഡോ. അനിൽ രാധാകൃഷ്ണൻ, സീനിയർ ഒപ്‌റ്റോമെട്രിസ്റ്റ് ദീപ പി എ., ജ്യോതിസ് ഐകെയർ സൊസൈറ്റി പ്രതിനിധി രാജീവ് നാരായണൻ, രാംകുമാർ മഠത്തിൽ, ഡോ. ഷാൽമിയ ജിജി തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത സംഗീത സംവിധായകൻ ടി. എസ്. രാധാകൃഷ്ണജി, സാമൂഹ്യ പ്രവർത്തക മോളി കോശി എന്നിവരെ സമൂഹ സേവനത്തിലേയ്ക്കുള്ള മികച്ച സംഭാവനയ്ക്കായി ആദരിക്കപ്പെട്ടു. നേത്രരോഗ വിഭാഗത്തിലെ റെസിഡന്റുമാരെ അവരുടെ സേവനങ്ങൾക്ക് ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും, അവാർഡുകളും വിതരണം ചെയ്തു. അമൃത ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗം കഴിഞ്ഞ വർഷം അമ്പതോളം കോർണിയ ശസ്ത്രക്രിയകൾ നടത്തി പല രോഗികൾക്കും വീണ്ടും കാഴ്ച ലഭിക്കാൻ സഹായകമായി. ഓപ്റ്റോമെട്രി വിദ്യാർത്ഥികളുടെ നേത്രദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്ന നൃത്തനാടകത്തോടെ പരിപാടി സമാപിച്ചു. 

Hot this week

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം.നിറചിരിബാക്കിയാക്കി ശ്രീനിവാസൻ...

തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വിബി- ജി റാം ജി ബില്ല് നിയമമായി

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന്...

ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് എലീസ് സ്റ്റെഫാനിക് പിന്മാറിയതോടെ ബ്രൂസ് ബ്ലേക്ക്‌മാനെ പിന്തുണച്ച് ട്രംപ്

ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി നസ്സാവു കൗണ്ടി എക്സിക്യൂട്ടീവ്...

ഇന്ത്യൻ ക്രൈസ്തവ സമൂഹവുമായി ഒത്തുചേർന്ന് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു 

ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾക്കായി ക്രിസ്മസ്...

ഇന്ത്യൻ മൈലോമ കോൺഗ്രസ് 2026 നു കൊച്ചി അമൃത ആശുപത്രി വേദിയാകും

ലോകപ്രശസ്ത മൈലോമ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ മൈലോമ...

Topics

‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’; രജിനികാന്ത്

ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ രജിനികാന്ത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്....

‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’; സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’...
spot_img

Related Articles

Popular Categories

spot_img