ടെക്നോളജി മുതൽ മാർക്കറ്റിംഗ് വരെ: സംരംഭക ലോകത്തെ സ്ത്രീകൾക്ക് പിന്തുണയുമായി കേരള വിമൻ ഓൻട്രപ്രണേർസ് കോൺക്ലേവ് ഇന്ന് തൃശ്ശൂരിൽ

സംരംഭകത്വ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും വിജയം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് കേരള വിമൻ ഓൻട്രപ്രണേർസ് കോൺക്ലേവ് 2025 ഈ മാസം 13-ന് (തിങ്കളാഴ്ച) തൃശൂരിൽ നടക്കും. കേരള സർക്കാർ വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഈ മഹാസംഗമം, തൃശൂർ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. നിയമ, വ്യവസായ മന്ത്രി ശ്രീ. പി. രാജീവ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തും. റാംപ് ഡയറക്ടർ അങ്കിത പാണ്ഡെ ഐ.ആർ.എസ്., വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ്. എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി ആയിരത്തിലധികം വനിതാ സംരംഭകരാണ് കോൺക്ലേവിൽ അണിനിരക്കുക.

കേരള സർക്കാർ 2022-23-ൽ ആരംഭിച്ച സംരംഭക വർഷം പദ്ധതിയിൽ വനിതാ പങ്കാളിത്തം 31% ആയ അഭിമാനകരമായ നേട്ടം കൂടുതൽ ശക്തിപ്പെടുത്താനാണ് കോൺക്ലേവ് ലക്ഷ്യമിടുന്നത്. ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന ‘റാംപ്’ (RAMP) പദ്ധതിയുടെ ഭാഗമായാണ് ഈ സംഗമം. എം.എസ്.എം.ഇ. (MSME) മേഖലയിൽ സ്ത്രീകളുടെ വളർച്ച ഉറപ്പാക്കുക, പ്രത്യേകിച്ച് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദന മേഖലയിലേക്ക് കൂടുതൽ വനിതകളെ ആകർഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ കോൺക്ലേവ് വലിയ അവസരമാകും. ഇ-കൊമേഴ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കുറഞ്ഞ ചിലവിൽ AI (നിർമിത ബുദ്ധി) ടൂളുകൾ ഉപയോഗിച്ച് ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രായോഗിക വഴികളെക്കുറിച്ച് വിദഗ്ദ്ധർ നയിക്കുന്ന സെമിനാറുകൾ നടക്കും. കൂടാതെ, വിവിധ മേഖലകളിൽ വിജയം നേടിയ വനിതാ സംരംഭകർ അവരുടെ വിജയഗാഥകളും വെല്ലുവിളികളെ അതിജീവിച്ച അനുഭവങ്ങളും ഇവിടെ പങ്കുവെക്കും.

ഒരു സംരംഭം തുടങ്ങാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഒരിടത്ത് ലഭിക്കുന്ന ഏകജാലക സംവിധാനമാണ് കോൺക്ലേവിലെ മറ്റൊരു പ്രധാന ആകർഷണം. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, UDYAM, KSWIFT, GST തുടങ്ങിയ സർക്കാർ ഹെൽപ് ഡെസ്കുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. ‘സാങ്കേതികവിദ്യാധിഷ്ഠിത ഉൽപ്പാദനത്തിൽ വനിതകളുടെ പ്രാധാന്യം’ എന്ന വിഷയത്തിലും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വനിതാ സംരംഭകർക്ക് നൽകുന്ന പിന്തുണ പദ്ധതികളെക്കുറിച്ചും പ്രത്യേക പാനൽ ചർച്ചകളും സെഷനുകളും കോൺക്ലേവിലുണ്ട്. വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനത്തോടെയാണ് പരിപാടി അവസാനിക്കുക. കേരളത്തിന്റെ വ്യവസായ രംഗത്ത് സ്ത്രീശക്തിയുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന വേദിയായി ഈ കോൺക്ലേവ് മാറുമെന്നാണ് സംഘാടകർ അറിയിക്കുന്നത്.

Hot this week

‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രം; മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ; 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍...

അർജൻ്റീന ടീം മാർച്ചിൽ വരും; വീണ്ടും അവകാശവാദവുമായി മന്ത്രി വി. അബ്ദുറഹിമാൻ

അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ വീണ്ടും അവകാശവാദവുമായി കായിക മന്ത്രി വി....

‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’; വെബ്സൈറ്റ് ലോഞ്ച് നിർവഹിച്ച് ആരോഗ്യ മന്ത്രി

കേരള വികസനം സംബന്ധിച്ച് യുവജനങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്നതിന് വേദി ഒരുക്കിക്കൊണ്ട്...

എഡ്മിൻ്റണിലെ മഞ്ചാടി മലയാളം സ്കൂളിന്റെ  കേരള ദിനാഘോഷവും , കണിക്കൊന്ന സർട്ടിഫിക്കറ്റു വിതരണവും നടത്തി

 കാനഡ എഡ്മിൻ്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എഡ്യൂക്കേഷൻ ട്രെയിനിങ് (അസറ്റ്...

ബുഷ് എയർപോർട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് 3 മണിക്കൂറിന്റെ കാത്തിരിപ്പുണ്ടാകാൻ സാധ്യത: വിമാനയാത്രികർ മുൻകൂട്ടി എത്താൻ നിർദ്ദേശം

ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗൺ കാരണം, ഹ്യൂസ്റ്റണിലെ  ബുഷ് ഇൻറർകോണ്റ്റിനന്റൽ എയർപോർട്ടിലും (IAH)...

Topics

നൈജീരിയയില്‍ സൈനിക ഇടപെടല്‍; മുന്നറിയിപ്പുമായി ട്രംപ്

നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന കൂട്ടക്കൊലകള്‍ സര്‍ക്കാരിന്റെ അനുവദത്തോടെ ആണെന്ന് യുഎസ് പ്രസിഡന്റ്...

തിരുവനന്തപുരത്ത് രക്തദാനം പ്രോത്സാഹിപ്പിക്കാൻ റോട്ടറിയുടെ ‘ബ്ലഡ് ബാങ്ക് ഓൺ വീൽസ്’

സമയക്കുറവ് കാരണം രക്തദാനത്തിൽ നിന്ന് പിന്നോട്ട് പോകുന്ന യുവ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും...

ഇൽഹാൻ ഓമറിനോട് രാജ്യത്തോട് വിട പറയാൻ നിർദ്ദേശിച്ചു ട്രംപ്

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പുരോഗമനവാദിയും  കോൺഗ്രസ്സ് അംഗവുമായ ഇൽഹാൻ ഒമറിനെ...
spot_img

Related Articles

Popular Categories

spot_img