സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കൊല്ലം സ്വദേശിയാണ് മരിച്ചത്. 11 ദിവസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ഇതുവരെ 25 പേർ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചെന്നാണ് കണക്കുകളിൽ നിന്ന വ്യക്തമാകുന്നത്.
അതേസമയം, സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിയായ ആറു വയസുകാരനും, കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിലവിൽ രോഗം സ്ഥിരീകരിച്ച ഏഴു പേർ ചികിത്സ തേടിയിട്ടുണ്ട്.