ഡോ. സിമി ജെസ്റ്റോ ജോസഫിനു  ഇന്ത്യ പ്രസ്  ക്ലബിന്റെ  മീഡിയ എക്സലൻസ് അവാർഡ്

 ഡോ. സിമി ജെസ്റ്റോ ജോസഫ്   2025-ലെ ഐ.പി.സി.എൻ.എ (India Press Club of North America) മീഡിയ എക്സലൻസ് അവാർഡ് -ടെലിവിഷൻ ആങ്കറിങ്ങ് വിഭാഗത്തിൽ നേടി. എഡിസൺ ഷെറാട്ടണിൽ നടന്ന ഇന്ത്യ പ്രസ് ക്ലബ് പതിനൊന്നാമത് അന്താരാഷ്ട്ര കോൺഫറൻസിൽ  എൻ.കെ. പ്രേമചന്ദ്രൻ എം.പി. അവാർഡ് സമ്മാനിച്ചു.

ഐ.പി.സി.എൻ.എ ഷിക്കാഗോ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി കൂടിയായ ഡോ. സിമി ജെസ്റ്റോയുടെ    മാധ്യമരംഗത്തെ  പത്ത് വർഷത്തിലേറെയായുള്ള   സമർപ്പണത്തിനും മികവിനുമാണ് ഈ പുരസ്‌കാരം.  ഏഷ്യാനെറ്റ് യുഎസ് വീക്ക് ലി  റൗണ്ടപ്പ് പരിപാടിയിൽ 400 എപ്പിസോഡുകൾ അവതരിപ്പിച്ചതും  അവർ സൃഷ്ടിച്ച “ലൈഫ് ആൻഡ് ഹെൽത്ത്” പരിപാടിയും പ്രേക്ഷകരുടെ വൻസ്വീകരണം നേടിയിരുന്നു.

ഏഷ്യാനെറ്റ് , ഫ്‌ളവേഴ്‌സ് ചാനലുകളിലെ ചിക്കാഗോയിൽ നിന്നുള്ള ടി വി അവതാരകയായി മാധ്യമ രംഗത്ത് ചുവടുറപ്പിച്ച സിമി  കൈരളി ടിവിയിലെ ഓർമ്മസ്‌പർശം എന്ന സംഗീത പരിപാടിയുടെ പ്രധാന അവതാരകയായി ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഏഷ്യാനെറ്റിൽ യുഎസ് വീക്കിലി റൗണ്ടപ്പിന്റെ പ്രധാന അവതാരകയായി  അഞ്ചു വർഷത്തോളം പ്രവർത്തിച്ചു.

ചിക്കാഗോയിലെ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിൽ  Nursing Innovation and Research Center ന്റെസിസ്റ്റം സീനിയർ ഡയറക്ടറായി  ആയി പ്രവർത്തിക്കുന്ന ഡോ സിമി ജെസ്റ്റോ മൂന്ന് ഫെല്ലോഷിപ്പുകളും രണ്ടു ഡോക്ട്രേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ആരോഗ്യ രംഗത്തെ നേതൃപാടവത്തിന് ലഭിക്കുന്ന ഏറ്റവും പ്രാധാന്യമേറിയ American College of Healthcare Executives ന്റെ ഫെല്ലോഷിപ്പ് ഡോ. സിമി ജെസ്റ്റോയുടെ ഏറെ ശ്രദ്ധേയമായ നേട്ടമാണ്.  

ഇത് കൂടാതെ the National Academies of Practice (NAP), the American Association of Nurse Practitioners (FAANP) എന്നിവയുടെ ഫെല്ലോഷിപ്പുകൾ ഡോ.  സിമി ജെസ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്. ANA-Illinois 40 Under 40 Nurse Leader Award, the American Association of Nurse Practitioners (AANP) National Award for Excellence in Clinical Practice, and Top Nurse Practitioner Award in USA എന്നീ പുരസ്കാരങ്ങളും നേടി .ഇപ്പോൾ ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രസിഡന്റായും  സേവനം ചെയ്യുന്നു.

Hot this week

നന്നായി ഗൃഹപാഠം ചെയ്യുന്ന നേതാവ്, എല്ലാവർക്കും മാതൃക; എൻ കെ പ്രേമചന്ദ്രനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

എൻ കെ പ്രേമ ചന്ദ്രൻ എംപിയെ പ്രകീർത്തിച്ച് പ്രധാന മന്ത്രി നരേന്ദ്ര...

‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’; രജിനികാന്ത്

ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ രജിനികാന്ത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്....

‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’; സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’...

ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ് ശക്തം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഡൽഹി വിമാനത്താവളം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽ മഞ്ഞ് ശക്തം. 10 സംസ്ഥാനങ്ങളിൽ കടുത്ത മൂടൽ...

പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി , വികാരാധീനനായി ധ്യാന്‍ ശ്രീനിവാസന്‍, സംസ്കാരം നാളെ വീട്ടുവളപ്പിൽ

പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി മടങ്ങി. 40 വര്ഷത്തിലേറെയായ സൗഹൃദമാണ്...

Topics

മലയാളികൾ നെഞ്ചോട് ചേർത്ത ദി ലെജൻഡറി ശ്രീനി-മോഹൻലാൽ കൂട്ടുകെട്ട്

മലയാളികൾക്ക് നിരവധി ഹിറ്റ് ചിത്രങ്ങളെയാണ് സമ്മാനിച്ചിട്ടുള്ളത്. ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ട് ഇനിയൊരുമിക്കുമോ എന്നത്...

നടൻ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ...

വി ബി- ജി റാം ജി ബില്ല് രാജ്യസഭയും പാസാക്കി

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വിക്സിത്...
spot_img

Related Articles

Popular Categories

spot_img