കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശേരി അന്തരിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം.
അസുഖബാധിതനായി ഏറെനാളുകളായി ചികിത്സയിലായിരുന്നു. ഞരമ്പുകളെ ബാധിച്ച പാർക്കിസൺസ് രോഗമായിരുന്നു. പിന്നീട് കോമ സ്റ്റേജിലേക്ക് മാറുകയും വീട്ടിൽ തന്നെ ശുശ്രൂഷയിൽ തുടരുകയുമായിരുന്നു. ഇതിനിടെയാണ് രോഗം മൂർച്ഛിച്ചത്.
ബാബു എം. പാലിശേരി 2005, 2010 എന്നീ രണ്ട് ടേമുകളിൽ കുന്നംകുളത്ത് ഇടതുപക്ഷത്തിന്റെ എംഎൽഎ ആയിരുന്നു.