ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) 2025 മികച്ച സംഘടന പുരസ്കാരം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ് 

വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി സംഘടനക്കുള്ള 2025ലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പുരസ്കാരം കരസ്ഥമാക്കി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH). ന്യൂ ജേഴ്സിയിലെ എഡിസൺ നഗരത്തിൽ ഷെറാട്ടൺ ഹോട്ടലിൽ ഒക്ടോബർ 9, 10, 11 തീയതികളിൽ നടന്ന ഐപിസി എൻ എ 11 മത് ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ചായിരുന്നു അവാർഡ് നൽകി ആദരിച്ചത്. സാമൂഹ്യ സാംസ്കാരിക കായിക ആരോഗ്യ രംഗങ്ങളിൽ ഉള്ള മികച്ച സംഭാവനകളാണ് അവാർഡിനർഹം ആക്കിയത്.  പ്രസിഡന്റ് ജോസ് കെ ജോൺ, സെക്രട്ടറി രാജേഷ് കെ വർഗീസ്, ട്രഷറർ സുജിത്ത് ചാക്കോ, സ്പോർട്സ് കോഡിനേറ്റർ മിഖായേൽ ജോയ്, ട്രസ്റ്റി  ബോർഡ് അംഗം  അനിൽ ആറന്മുള, മുൻ വൈസ് പ്രസിഡന്റ് സൈമൺ വാളാച്ചേരിൽ എന്നിവർ കൊല്ലം എംപി എം. കെ.  പ്രേമചന്ദ്രനിൽ നിന്ന്  ഏറ്റുവാങ്ങി.

ഈ ബഹുമതി മാഗിന്റെ ബോർഡ് അംഗങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. പുരസ്കാരം എല്ലാ അംഗങ്ങൾക്കുമായി    സമർപ്പിക്കുന്നു. പ്രസിഡന്റ് ജോസ് കെ ജോൺ പറഞ്ഞു.
തദവസരത്തിൽ പാലക്കാട്  എംപി  വി കെ ശ്രീകണ്ഠൻ, റാന്നി എംഎൽഎ പ്രമോദ് നാരായണൻ പ്രമുഖ മാധ്യമപ്രവർത്തകരായ ജോണി ലൂക്കോസ് ഹാഷ്മി താജ് ഇബ്രാഹിം ലീൻ ബി ജെസ്മസ് സുജയ പാർവതി അഭിജോത് വർഗീസ് മോത്തി രാജേഷ് ഐപിസി എൻ എ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, നാഷണൽ ട്രഷറർ വിശാഖ് ചെറിയാൻ, നാഷണൽ വൈസ് പ്രസിഡന്റ് അനിൽ കുമാർ ആറന്മുള എന്നിവർക്കൊപ്പം മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഡ്വൈസറി ബോർഡ് അംഗങ്ങളും സാമൂഹ്യ സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.

1987 ൽ ആരംഭിച്ച മാഗ് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനകളിൽ ഒന്നാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ സാമൂഹ്യ സാംസ്കാരിക കായിക രംഗങ്ങളിൽ നടത്തുന്ന സേവനങ്ങൾ ചെറുതല്ല.  ദേശാഭിമാനം ഉയർത്തിപ്പിടിക്കുന്ന ആഘോഷങ്ങൾക്കൊപ്പം ക്രിക്കറ്റ് ഫുട്ബോൾ ചെസ്സ് ബാഡ്മിന്റൺ മുതലായ കായിക മത്സരങ്ങളിലൂടെ കായികരംഗത്ത് നടത്തുന്ന ഇടപെടലുകളും പ്രോത്സാഹനങ്ങളും മാഗിന്റെ പ്രവർത്തനങ്ങളെ വേറിട്ടു നിർത്തുന്നു. തുടർച്ചയായി ഹെൽത്ത് ഫെയർ, ബ്ലഡ് ഡ്രൈവ് എന്നിവ നടത്തുന്നതിലൂടെ ആരോഗ്യ രംഗത്തെ പ്രതിബദ്ധതയും മുഖമുദ്രയാണ്. ഓണം ക്രിസ്മസ് മുതലായ  സാംസ്കാരിക ആഘോഷങ്ങൾക്കൊപ്പം പാസ്പോർട്ട് ഫെയർ ടാക്സ് ഇൻഷുറൻസ് സംബന്ധിച്ച സെമിനാറുകളും ആരോഗ്യ സെമിനാറുകളും വർഷാവർഷം നടത്താറുണ്ട്. ഈ വർഷം ഏതാണ്ട് 27 ഓളം പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു. വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് ഏഴര ലക്ഷം രൂപ ചെലവിൽ വയനാട്ടിലെ പുൽപ്പള്ളിയിൽ വീടിന്റെ പണി പൂർത്തിയായി വരുന്നു.  സ്ഥിരതയുള്ള പ്രവർത്തനങ്ങളും ഇടപെടലുകളും ആണ് മാഗിനെ ഈ അവാർഡിന് അർഹയാക്കിയത്.

Hot this week

ആശാ തോമസ് മാത്യുവിന്  ഇന്ത്യ പ്രസ് ക്ലബിന്റെ  ‘വിമൻ എംപവർമെന്റ്’ അവാർഡ് 

വനിതാ നേതൃത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പുതിയ ഉയരങ്ങളിലെത്തിച്ച  ആശാ തോമസ് മാത്യുവിന്...

ഡോ. സിമി ജെസ്റ്റോ ജോസഫിനു  ഇന്ത്യ പ്രസ്  ക്ലബിന്റെ  മീഡിയ എക്സലൻസ് അവാർഡ്

 ഡോ. സിമി ജെസ്റ്റോ ജോസഫ്   2025-ലെ ഐ.പി.സി.എൻ.എ (India Press...

ഡോ: കൃഷ്ണ കിഷോറിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്...

പുതു നരേറ്റീവുകള്‍ സമ്മാനിച്ച് ചരിത്രമായി ഐ.പി.സി.എന്‍.എയുടെ 11-ാം പ്രോജ്വല കോണ്‍ഫറന്‍സ്

അമേരിക്കന്‍ മലയാളി മാധ്യമ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന ഒട്ടനവധി അറിവുകളും അവബോധവും...

“ദേശീയ പദവി വേണ്ട”; കേരളത്തിൽ നിൽക്കാൻ അവസരം വേണമെന്ന് അബിൻ വർക്കി

യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി. പാർട്ടി...

Topics

ആശാ തോമസ് മാത്യുവിന്  ഇന്ത്യ പ്രസ് ക്ലബിന്റെ  ‘വിമൻ എംപവർമെന്റ്’ അവാർഡ് 

വനിതാ നേതൃത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പുതിയ ഉയരങ്ങളിലെത്തിച്ച  ആശാ തോമസ് മാത്യുവിന്...

ഡോ: കൃഷ്ണ കിഷോറിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്...

പുതു നരേറ്റീവുകള്‍ സമ്മാനിച്ച് ചരിത്രമായി ഐ.പി.സി.എന്‍.എയുടെ 11-ാം പ്രോജ്വല കോണ്‍ഫറന്‍സ്

അമേരിക്കന്‍ മലയാളി മാധ്യമ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന ഒട്ടനവധി അറിവുകളും അവബോധവും...

“ദേശീയ പദവി വേണ്ട”; കേരളത്തിൽ നിൽക്കാൻ അവസരം വേണമെന്ന് അബിൻ വർക്കി

യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി. പാർട്ടി...

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

 നെന്മാറ സജിത വധകേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണൽ...

കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശേരി അന്തരിച്ചു

കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശേരി അന്തരിച്ചു. കടുത്ത ശ്വാസതടസം...

“എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും”; ‘കേരളത്തിൻ്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ അവതരിപ്പിച്ച് മന്ത്രി വീണാ ജോർജ്

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന്...
spot_img

Related Articles

Popular Categories

spot_img