ദേശീയ സീനിയർ വനിതാ ട്വൻ്റി 20യിൽ ബിഹാറിനെ തോല്പിച്ച് കേരളം

ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ ബിഹാറിനെതിരെ കേരളത്തിന് വിജയം. 49 റൺസിനാണ് കേരളം ബിഹാറിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 17.5 ഓവറിൽ 75 റൺസിന് ഓൾ ഔട്ടായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 റൺസെടുത്ത ഓപ്പണർ പ്രണവി ചന്ദ്രയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ടി ഷാനിയും ദൃശ്യയും ചേർന്ന 56 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഷാനി 45ഉം ദൃശ്യ 15ഉം റൺസെടുത്തു. ആശ എസ് 16 പന്തുകളിൽ നിന്ന് 22 റൺസെടുത്തു. ബിഹാറിന് വേണ്ടി ആര്യ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാറിനെ നാല് വിക്കറ്റ് വീഴ്ത്തിയ എസ് ആശയുടെ ബൌളിങ് മികവാണ് തകർത്തത്. 33 റൺസെടുത്ത യഷിത സിങ് മാത്രമാണ് ബിഹാർ ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്. വിശാലാക്ഷി 14 റൺസെടുത്തു. ബാക്കിയുള്ളവരെല്ലാം രണ്ടക്കം പോലും കാണാതെ പുറത്തായി. നാല് ബിഹാർ ബാറ്റർമാർ റണ്ണൌട്ടിലൂടെയാണ് പുറത്തായത്. ഷാനിയും ദർശനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Hot this week

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം.നിറചിരിബാക്കിയാക്കി ശ്രീനിവാസൻ...

തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വിബി- ജി റാം ജി ബില്ല് നിയമമായി

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന്...

ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് എലീസ് സ്റ്റെഫാനിക് പിന്മാറിയതോടെ ബ്രൂസ് ബ്ലേക്ക്‌മാനെ പിന്തുണച്ച് ട്രംപ്

ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി നസ്സാവു കൗണ്ടി എക്സിക്യൂട്ടീവ്...

ഇന്ത്യൻ ക്രൈസ്തവ സമൂഹവുമായി ഒത്തുചേർന്ന് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു 

ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾക്കായി ക്രിസ്മസ്...

ഇന്ത്യൻ മൈലോമ കോൺഗ്രസ് 2026 നു കൊച്ചി അമൃത ആശുപത്രി വേദിയാകും

ലോകപ്രശസ്ത മൈലോമ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ മൈലോമ...

Topics

‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’; രജിനികാന്ത്

ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ രജിനികാന്ത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്....

‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’; സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’...
spot_img

Related Articles

Popular Categories

spot_img