മൂന്നാറിൽ മാവോയിസ്റ്റ് പിടിയിൽ. മൂന്ന് പോലീസുകാരെ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്. ജാർഖണ്ഡ് സ്വദേശി സഹൻ ടുടിയാണ് പിടിയിലായത്. എൻഐഎ സംഘം മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ജാർഖണ്ഡിൽ നിന്നും രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.