ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് യോഗം ചേരും; കെപിസിസിയുടെ വിശ്വാസസംരക്ഷണ യാത്രകൾക്ക് ഇന്ന് തുടക്കം

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. പ്രതി പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റൻ്റ് എൻജിനീയർ കെ. സുനിൽ കുമാറിനെതിരായി നടപടി സ്വീകരിക്കുന്നതിൽ ബോർഡ് തീരുമാനമെടുക്കും. ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നതിനു പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. സമാനമായ നടപടി തന്നെ സുനിൽ കുമാറിനെതിരെയും ഉണ്ടാവാനാണ് സാധ്യത.

പ്രതി പട്ടികയിൽ ഉള്ള വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം പൂർത്തിയായ ശേഷമേ ഉണ്ടാവൂ. ഇക്കാര്യത്തിൽ ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്

അതേസമയം, കെപിസിസിയുടെ ശബരിമല വിശ്വാസസംരക്ഷണ യാത്രകൾക്ക് ഇന്ന് തുടക്കം. നാലു മേഖലകളായി തിരിച്ചാണ് ജാഥ. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നയിക്കുന്ന യാത്ര, വൈകീട്ട് നാലിന് തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ നയിക്കുന്ന യാത്ര മൂവാറ്റുപുഴയിൽ ദീപാ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യും. പാലക്കാട് നിന്നും കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന യാത്ര കെപിസിസി അധ്യക്ഷനും, കാസർകോട് നിന്നും കെ മുരളീധരൻ നയിക്കുന്ന യാത്ര പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും. ജാഥകൾ എല്ലാം പതിനെട്ടാം തീയതി ചെങ്ങന്നൂരിൽ എത്തും. അവിടെനിന്ന് പദയാത്രയായി പന്തളത്താണ് വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനം. ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട വിവാദം ചർച്ചകളിൽ സജീവമായി നിലനിർത്താനാണ് യുഡിഎഫിന്റെ തീരുമാനം.

Hot this week

ജോർജ് തുമ്പയിലിന്  ഇന്ത്യ പ്രസ് ക്ലബിന്റെ ‘പയനിയർ ഇൻ ജേർണലിസം’ അവാർഡ്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 'പയനിയർ ഇൻ ജേർണലിസം'...

ദേശീയ സീനിയർ വനിതാ ട്വൻ്റി 20യിൽ ബിഹാറിനെ തോല്പിച്ച് കേരളം

ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ ബിഹാറിനെതിരെ കേരളത്തിന് വിജയം....

അൽ അസ്ഹർ ഇന്റർനാഷണൽ ലീഡർഷിപ്പ് ട്രെയിനിങ്: മർകസ് സംഘം ഈജിപ്തിലെത്തി

ഈജിപ്തിലെ അൽ അസ്ഹർ അക്കാദമി ഓഫ് ട്രെയിനിങ് സംഘടിപ്പിക്കുന്ന സ്കോളേഴ്സ് ലീഡർഷിപ്പ്...

തൊഴിലന്വേഷകർക്ക് ഉൾകാഴ്ച നൽകി മർകസ് ഐടിഐ ടെക് ടോക് 

 അഭ്യസ്തവിദ്യരായ യുവസമൂഹമാണ് കേരളത്തിന്റെ സമ്പത്തെന്നും കൃത്യമായ മാർഗദർശനങ്ങളിലൂടെ നൈപുണിയും അവസരങ്ങളും ലഭ്യമാക്കി...

സംസ്ഥാനത്ത് വനിതാ സംരംഭകർക്കായി ‘വനിത വ്യവസായ പാർക്ക്’: മന്ത്രി പി. രാജീവ്

സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് വേണ്ടി വനിത വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ...

Topics

ചുമതല ഏറ്റെടുക്കുന്നത് ആത്മവിശ്വാസത്തോടെ, നിലവിലെ വിവാദങ്ങൾ യൂത്ത് കോൺഗ്രസിനെ ബാധിക്കില്ല: ഒ.ജെ. ജനീഷ്

നല്ല ആത്മവിശ്വാസത്തോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ്റെ ചുമതല ഏറ്റെടുക്കുന്നതെന്ന് ഒ.ജെ. ജനീഷ്....

ലോകകപ്പ് യോഗ്യതാ മത്സരം: ജർമനിക്കും ബെൽജിയത്തിനും ജയം, ഫ്രാൻസിന് സമനില

2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഫ്രാൻസിനെ 2-2ന് സമനിലയിൽ തളച്ച് ഐസ്‌ലൻഡ്....

ലക്ഷ്യം 2-0, പരമ്പര തൂത്തുവാരാനുറപ്പിച്ച് ഇന്ത്യ

 ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിൽ ഇന്ന് അവസാന ദിനം. ജയിച്ച് പരമ്പര...
spot_img

Related Articles

Popular Categories

spot_img