അയോധ്യയിൽ 200 കോടി രൂപയുടെ ‘അഴിമതി’; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

അയോധ്യ മുനിസിപ്പൽ കോർപ്പറേഷനിൽ 200 കോടി രൂപയുടെ അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. റിപ്പോർട്ട് പുറത്തുവന്നതോടെ യുപിയിൽ വൻ രാഷ്ട്രീയ വിവാദങ്ങളും തുടങ്ങി. 2023-24 സാമ്പത്തിക വർഷത്തെ അയോധ്യ ഡിവിഷനിലെ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തലുകൾ ഉള്ളത്.

സംസ്ഥാന ഗ്രാൻ്റുകളുടെ ദുരുപയോഗം, ബജറ്റ് ദുരുപയോഗം, വിവിധ വകുപ്പുകളിലുടനീളം ക്രമരഹിതമായ പേയ്‌മെൻ്റുകൾ, കരിമ്പട്ടികയിൽ പെടുത്തിയ സ്ഥാപനത്തിന് നൽകിയ പേയ്‌മെൻ്റുകൾ എന്നിവ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

അഴിമതി കണ്ടെത്തിയതിന് പിന്നാലെ റിപ്പോർട്ട് നഗരവികസന സെക്രട്ടറി, അക്കൗണ്ടൻ്റ് ജനറൽ, അയോധ്യയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് അയച്ചിട്ടുണ്ടെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഓഡിറ്റ് നടത്തിയപ്പോൾ കണ്ടെത്തിയ അമിത ചെലവുകൾ രാമക്ഷേത്രത്തിൻ്റെ സമർപ്പണ ചടങ്ങിനിടെ ഉണ്ടായത് ആണെന്ന് സമാജ്‌വാദി പാർട്ടി ദേശീയ വക്താവും മുൻ മന്ത്രിയുമായ പവൻ പാണ്ഡെ ആരോപിച്ചു.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം മറുപടി നൽകുമെന്നും, തൻ്റെ ക്ലീൻ ഇമേജ് നഷ്ടപ്പെടുത്താൻ വേണ്ടി രാഷ്ട്രീയ പാർട്ടികൾ ഓരോ കാര്യങ്ങൾ ആരോപിക്കുകയാണ് എന്നും അയോധ്യ മേയർ ഗിരീഷ് പതി ത്രിപാഠി പ്രതികരിച്ചു.

Hot this week

“എസ്എസ്കെ ഫണ്ട് ലഭിച്ചത് രണ്ട് വർഷത്തിനു ശേഷം, ബാക്കി തുക വൈകാതെ കിട്ടും എന്നാണ് പ്രതീക്ഷ; 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും”

കേന്ദ്രം നൽകാനുള്ള എസ്എസ്കെ ഫണ്ടിൻ്റെ ആദ്യഘടു ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി....

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...

Topics

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍  ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി...

ലിന്റോ ജോളി ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ഫൊക്കാനയുടെ  ഫ്‌ളോറിഡ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന ലിന്റോ...

എച്ച്എൽഎൽ ഹിന്ദ്ലാബ്സ് കുഴൂരിൽ പ്രവർത്തനമാരംഭിച്ചു 

 കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ പ്രമുഖ മിനിര്തന കമ്പനിയായ എച്ച്എൽഎൽ...
spot_img

Related Articles

Popular Categories

spot_img