അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ പ്രസിഡന്റായി ഡോ:ബോബ് ബസു നിയമിതനായി

ഡോ. സി. ബോബ് ബസു അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ (ASPS) പ്രസിഡന്റായി നിയമിതനായി. ലോകത്തിലെ ഏറ്റവും വലിയ ബോർഡ് സർട്ടിഫൈഡ് പ്ലാസ്റ്റിക് സർജൻസിന്റെ സംഘടനയായ ASPS-ന്റെ പുതിയ പ്രസിഡന്റായി അദ്ദേഹം ഒക്ടോബർ 12-ന് ന്യൂ ഓർലൻസിൽ നടന്ന വാർഷിക ശാസ്ത്രീയ സമ്മേളനത്തിൽ ചുമതലയേറ്റു. അദ്ദേഹത്തിന്റെ കാലാവധി ഒരു വർഷത്തേക്കാണ്.

ഹ്യൂസ്റ്റണിൽ ആസ്ഥാനമാക്കിയിരിക്കുന്ന ഡോ. ബസു, ബസു എസ്തറ്റിക്സ് + പ്ലാസ്റ്റിക് സർജറിയുടെ മേധാവിയാണ്. അദ്ദേഹത്തിന് ഇതുവരെ 18,000-ലധികം ശസ്ത്രക്രിയകൾ നടത്താനായിട്ടുണ്ട്. പ്രസിഡന്റെന്ന നിലയിൽ, ലോകമാകെയുള്ള 11,000 അംഗങ്ങൾക്കായി കൂടുതൽ വ്യക്തിഗതമായി സാങ്കേതിക വിദ്യയുടെയും കൃത്രിമ ബുദ്ധിയുടെയും സഹായത്തോടെ വിദ്യാഭ്യാസവും പ്രൊഫഷണൽ വിഭവങ്ങളും വാഗ്ദാനം ചെയ്യാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

പരിശീലനം, നൈതികത, രോഗി പരിചരണം എന്നിവയിലുണ്ടാവേണ്ട ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ നിലനിർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൂടാതെ, ബോർഡ് സർട്ടിഫൈഡ് സർജൻമാരെ തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങൾക്കു മനസ്സിലാകുന്നതിനും നാം സഹായിക്കണം,”
എന്ന് ഡോ. ബസു പറഞ്ഞു. കോസ്മെറ്റിക് ശസ്ത്രക്രിയകളുടെ ആവശ്യക്കേട് ഉയരുന്നതിനൊപ്പം, രോഗികളുടെ സുരക്ഷ  പ്രധാനത്വം നൽകേണ്ട വിഷയമായിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിൻസ്ടൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഡോ. ബസു, ടഫ്‌റ്റ്സ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും പബ്ലിക് ഹെൽത്ത് ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ, ബ്രാൻഡൈസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ നേടി. ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ മൈക്കൽ ഇ. ഡി‌ബേക്കി ഡിപ്പാർട്ട്മെന്റ് ഓഫ് സർജറിയിൽ പ്ലാസ്റ്റിക് സർജറി റെസിഡൻസി പൂര്‍ത്തിയാക്കിയതുമാണ്.

Hot this week

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

Topics

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...
spot_img

Related Articles

Popular Categories

spot_img