ഇസാഫ് സ്വാശ്രയ കോ-ഓപ്പറേറ്റീവ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനാലാം വാർഷിക പൊതുയോഗം തൃശ്ശൂരിൽ സംഘടിപ്പിച്ചു. ചെയർപേഴ്സൺ സെലീന ജോർജ് അധ്യക്ഷത വഹിച്ച യോ​ഗത്തിൽ, 2024-2025 വാർഷിക റിപ്പോർട്ട് ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ. പോൾ തോമസ്  പ്രകാശനം ചെയ്തു. ഇസാഫ് കോ-ഓപ്പറേറ്റീവ് സിഇഒ ക്രിസ്തു​ദാസ് കരയിൽ വിക്ടർ വാർഷിക കണക്ക് അവതരിപ്പിച്ചു. ‘സ്നേഹവീട്’ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി.

ഹരിതകേരളം മിഷന്റെ ‘പച്ചത്തുരുത്ത്’ അവാർഡ് നേടിയ അഞ്ച് പഞ്ചായത്തുകളെ പൊതുയോഗത്തിൽ ആദരിക്കുകയും പ്രശസ്തി പത്രം നൽകുകയും ചെയ്തു. പൊതു ഇടങ്ങളിൽ ഉപയോ​ഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃക സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരള സർക്കാരിന്റെ ഹരിത കേരളം മിഷൻ സംസ്ഥാനത്ത് നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിജയികളായ ഗ്രാമപഞ്ചായത്തുകളെയാണ് ഇസാഫ് കോഓപ്പറേറ്റീവ് ആദരിച്ചത്. സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ കൊരട്ടി ​ഗ്രാമപഞ്ചായത്തിന് വേണ്ടി പഞ്ചായത്ത് പ്രസി‍ഡന്റ് പി സി ബിജുവും പഞ്ചായത്തംഗങ്ങളും ആ​ദരം ഏറ്റുവാങ്ങി. ജില്ലാ തല പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ വരവൂർ ​ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പി പി സുനിതയും പഞ്ചായത്തംഗങ്ങളും ആദരം ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം നേടിയ എളവള്ളി ​​ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജിയോ ഫോക്സും പഞ്ചായത്ത് അം​ഗങ്ങളും ആദരം സ്വീകരിച്ചു. മൂന്നാം സ്ഥാനം നേടിയ മൂരിയാട്, മാടക്കത്തറ ​ഗ്രാമപഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പ്രസിഡന്റുമാരായ ജോർജ് ജെ ചിറ്റിലപ്പിള്ളി, ഇന്ദിരമോഹൻ എന്നിവരും ആ​ദരം ഏറ്റുവാങ്ങി. ഇസാഫ് കോ ഓപ്പറേറ്റീവ് എക്സിക്യൂട്ടിവ് വെെസ് പ്രസിഡന്റ് ബീനാ ജോർജ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ ജി നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

Hot this week

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

Topics

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...
spot_img

Related Articles

Popular Categories

spot_img