മാർത്തോമ്മ സൗത്ത് ഈസ്റ്റ് റീജണൽ സേവികാ സംഘം റീജണൽ മീറ്റിങ്ങും ടാലന്റ് ഫെസ്റ്റും നടത്തി

മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് ഈസ്റ്റ് റീജണൽ സേവികാ സംഘത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ മാസം പതിനൊന്നാം തീയതി ശനിയാഴ്ച സെന്റ്.തോമസ് മാർത്തോമ്മ ചർച്ച് ഡെലവെയർ വാലിയിൽ വെച്ച് നടത്തപ്പെട്ട റീജണൽ മീറ്റിങ്ങും ടാലന്റ് ഫെസ്റ്റും അവിസ്മരണീയമായി.

റവ.ഷെറിൻ ടോം മാത്യൂസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട സമ്മേളനത്തിൽ ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് മാർത്തോമ്മ ഇടവക വികാരി റവ.ജോസി ജോസഫ് മുഖ്യ സന്ദേശം നൽകി.  റവ.അരുൺ സാമുവേൽ വർഗീസ് പ്രാരംഭ പ്രാർത്ഥനയും, റവ.ഫിലിപ്പോസ് ജോൺ സ്വാഗതവും ആശംസിച്ചു. തുടർന്ന് നടന്ന കലാ മത്സരങ്ങളിൽ ഗ്രൂപ്പ് സോങ് മത്സരത്തിൽ റെഡീമർ മാർത്തോമ്മ ചർച്ച് ഒന്നാം സ്ഥാനവും, ബാൾട്ടിമോർ മാർത്തോമ്മ ചർച്ച് രണ്ടാം സ്ഥാനവും, സെന്റ്. തോമസ് മാർത്തോമ്മ ചർച്ച്  ഡെലവെയർ വാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം റെഡീമർ മാർത്തോമ്മ പള്ളിയും,രണ്ടാം സ്ഥാനം സെയിന്റ് സ്റ്റീഫൻസ് മാർത്തോമ്മ പള്ളിയും, മൂന്നാം സ്ഥാനം ഫിലാഡല്‍ഫിയ മാർത്തോമ്മ പള്ളിയും നേടി. ബൈബിൾ റീഡിങ് (മലയാളം & ഇംഗ്ലീഷ് )18 വയസ്സ് മുതൽ 49 വയസ്സ് പ്രായമുള്ളവർക്കും, 50 വയസ്സിന് മുകളിൽ പ്രായമായവർക്കും വേണ്ടി നടത്തപ്പെടുകയുണ്ടായി. റവ.ജോസി ജോസഫ് , സിൻസി മാത്യൂസ്, ജിതിൻ കോശി, എസ്ഥേർ ഫിലിപ്പ്  എന്നിവർ മത്സര വിധികർത്താക്കൾ ആയി പ്രവർത്തിച്ചു .

റീജിയണല്‍ സെക്രട്ടറിയും, ഭദ്രാസന സേവികാ സംഘം സെക്രട്ടറിയുമായ നോബി ബൈജു പങ്കെടുത്ത ഏവര്‍ക്കും നന്ദി അറിയിച്ചു. ഏകദേശം ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം റവ. ടിറ്റി യോഹന്നാന്റെ പ്രാർത്ഥനയോടും, റവ. ജോസി ജോസഫിന്റെ ആശീർവ്വാദത്തോടും കൂടി സമാപിച്ചു.

ഷാജി രാമപുരം

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img