റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കി; ഡൊണാള്‍ഡ് ട്രംപ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ഏറ്റവും വലിയ ചുവടുവെപ്പ് എന്നാണ് ഈ നീക്കത്തെ ട്രംപ് വിശേഷിപ്പിച്ചത്.

വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപിന്റെ അവകാശവാദം. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ താന്‍ അസന്തുഷ്ടനായിരുന്നു. അതോടെ, ഇനി വാങ്ങില്ലെന്ന് മോദി തനിക്ക് ഉറപ്പ് നല്‍കി. ഇതൊരു വലിയ ചുവടുവെപ്പാണ്. ഇനി ചൈനയെയും നിര്‍ബന്ധിക്കണമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപിന്റെ അവകാശവാദത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയില്‍ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലേ എന്ന ചോദ്യത്തിന് അമേരിക്കയിലെ ഇന്ത്യന്‍ എംബസിയും പ്രതകരിക്കാന്‍ തയ്യാറായില്ല.

റഷ്യയില്‍ നിന്നുള്ള കയറ്റുമതി ഉടനടി നിര്‍ത്താന്‍ ഇന്ത്യക്ക് ആകില്ല. അതിന് അല്‍പ്പം സമയം വേണം. പക്ഷെ, വൈകാതെ തന്നെ ആ ബന്ധം അവസാനിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപിന്റെ വാദം ശരിയാണെങ്കില്‍ റഷ്യയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആഗോള ഊര്‍ജ്ജ നയതന്ത്രത്തില്‍ വഴിത്തിരിവായിരിക്കും. യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്നതിനിടയില്‍ റഷ്യയുടെ എണ്ണ വരുമാനം വെട്ടിക്കുറച്ച് സാമ്പത്തികമായി ഒറ്റപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം.

Hot this week

ഇന്ത്യയിലെ ആദ്യ സമഗ്ര AI ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ നിന്ന്, ഉദ്ഘാടനം ചെയ്ത് കമൽഹാസൻ

ഇന്ത്യയിലെ ആദ്യ സമഗ്ര AI ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ്...

ടെക്സാസ് ഗവർണർ സ്ഥാനാർത്ഥിയായി ജിന ഹിനോസോജസാ മത്സരിക്കും

ടെക്സാസ് സംസ്ഥാനത്തെ ഡെമോക്രാറ്റിക് പ്രതിനിധിയും ആസ്റ്റിൻ നഗരത്തെ പ്രതിനിധീകരിക്കുന്ന ജിന ഹിനോസോജസാ...

ഡാലസിൽ ഇന്ത്യൻ ആഘോഷത്തിനെതിരേയും H-1B വിസക്കാർക്കെതിരെയും പരാമർശം നടത്തിയ യുവാവിനെതിരെ പ്രതിഷേധം

ഡാലസ് നഗരത്തിലെ ബൗണ്ടറീസ് കോഫിയുടെ ഉടമ ഡാനിയേൽ കീൻ (30) ഏറ്റുവാങ്ങുന്നത്...

ഇസാഫ് സ്വാശ്രയ കോ-ഓപ്പറേറ്റീവ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനാലാം വാർഷിക...

സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി പുതുമയുള്ള ആപ്പ് തയ്യാറാക്കി മലയാളി എഞ്ചിനീയർമാർ

സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി തയ്യാറാക്കിയ ഒരു പുതുമയുള്ള ആപ്പ് ആണ് FinChirp....

Topics

ചാർളി കർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി

025 ഒക്‌ടോബർ 14-ന്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കൺസർവേറ്റീവ് ആക്ടിവിസ്റ്റായ...

അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ പ്രസിഡന്റായി ഡോ:ബോബ് ബസു നിയമിതനായി

ഡോ. സി. ബോബ് ബസു അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ...

ഫോർട്ട് ബെൻഡ് കൗണ്ടിയിൽ പുതിയ പ്രിസിംക്റ്റ് മാപ്പിന് അംഗീകാരം

ഫോർട്ട് ബെൻഡ് കൗണ്ടിയിലെ കമ്മിഷണർമാരുടെ കോടതി തിങ്കളാഴ്ച 3-2 എന്ന ഭൂരിപക്ഷത്തോടെ...
spot_img

Related Articles

Popular Categories

spot_img