ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്. ലിസ്റ്റില്‍ 48 പേരുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കെഹാല്‍ഗാവ്, വൈശാലി, നര്‍കതഗഞ്ജ് എന്നീ മണ്ഡലങ്ങളുടെ പേരില്‍ കോണ്‍ഗ്രസിലും ആര്‍ജെഡിയിലും തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ആദ്യഘട്ട ലിസ്റ്റ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
മഹാസഖ്യത്തില്‍ 61 സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബിഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് റാം, സിഎല്‍പി ഷക്കീല്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ക്ക് യഥാക്രമം കുതുംബ, കഡ്‌വ എന്നീ സീറ്റുകള്‍ തന്നെ നല്‍കാന്‍ തീരുമാനമായി. ലിസ്റ്റില്‍ മൂന്ന് വനിതാ സ്ഥാനാര്‍ഥികളുമുണ്ട്. ഇന്‍ഡ്യ സഖ്യത്തില്‍ നിന്ന് വരുന്ന ആദ്യത്തെ സ്ഥാനാര്‍ഥി പട്ടികയാണിത്.
എന്‍ഡിഎ സഖ്യത്തില്‍ 243 സ്ഥാനാര്‍ഥികളുടെയും പേരുകള്‍ പ്രഖ്യാപിച്ചു. ജെഡിയുവില്‍ 44 സ്ഥാനാര്‍ഥികളുടെ പട്ടിക മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ് പ്രഖ്യാപിച്ചത്. ലോക് ജന്‍ശക്തി പാര്‍ട്ടിയില്‍ ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.