ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കാ ത്രിദിന സമ്മേളനം ഡാലസിൽ ഒക്ടോ:31 മുതൽ

ഡാലസ്സിൽ  2025 ഒക്ടോബ൪ 31, നവംബ൪ 1,2 തിയതികളിൽ 2025ലെ ലാന (ലിറ്റററി അസ്സോസിയേഷ൯ ഓഫ് നോർത്തമേരിക്ക ) ദ്വൈവാ൪ഷിക ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നു.സമ്മേളനത്തിൽ ശ്രീ.സുനിൽ പി. ഇളയിടം മുഖ്യാഥിതിയായി പങ്കെടുക്കും. സുനിൽ പി. ഇളയിടം ഒരു ഇന്ത്യൻ എഴുത്തുകാരനും, നിരൂപകനും, വാഗ്മിയും, മലയാള ഭാഷയിലെ യൂണിവേഴ്സിറ്റി പ്രൊഫസറുമാണ്. രാഷ്ട്രീയം, സാഹിത്യം, കല, സംസ്കാരം എന്നീ വിഷയങ്ങളിൽ അദ്ദേഹം എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്നു. കേരള ലളിതകലാ അക്കാദമി അവാർഡും  രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഡാലസിലെ കേരളാ ലിറ്റററി സൊസൈറ്റി ആതിഥേയത്വം വഹിക്കുന്ന ത്രിദിന സമ്മേളനത്തിൽ
ഡോ: എം. വി പിള്ള , നിരൂപക൯  സജി അബ്രഹാം  തുടങ്ങിയവ൪ പ്രധാന അതിഥികളായ് പങ്കെടുക്കുന്നു  .
മലയാള സാഹിത്യ ച൪ച്ചകളിൽ മുഴുകാനും, സാഹിത്യാസ്വാദക സൗഹൃദങ്ങൾ വളർത്തിയെടുക്കാനും ഒപ്പം വിവിധ കലാപരിപാടികളും കാണുവാനും, കേരള വിഭവങ്ങളാസ്വദിക്കാനും ലാനയുടെ സമ്മേളനം ഒരുങ്ങിയിക്കുന്നു.

അമേരിക്കയിലെ എല്ലാ മലയാള സാഹിത്യപ്രേമികളെയും  ലാനയും , കേരള ലിറ്റററി സൊസൈറ്റിയും ഹാർദ്ദമായി  മലയാളികളുടെ സാംസ്കാരിക നഗരമായ ഡാളസിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .എം എസ് ടി /  തെക്കേമുറി നഗറിലാണ് സമ്മേളനത്തിനു  വേദിയൊരുക്കിയിരിക്കുന്നത്

അമേരിക്കയിൽ മലയാള  ഭാഷയെ, ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടായിരുന്നു ഒരു കേന്ദ്ര സാഹിത്യ സംഘടന എന്ന ആശയം രൂപപ്പെട്ടത്.അതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യക്കാരന്മാർ, സാഹിത്യ പ്രബോധനക്കാർ എല്ലാവരുംകൂടി കൈകോർത്താണ് കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത്.

കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ഭാരവാഹികളായ  MST നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ മുൻകൈ എടുത്തു പ്രവർത്തിച്ചു.

KLS പ്രവർത്തകരായ ഇവരൊക്കെ മുൻകാലങ്ങളിൽ LANA യുടെ പ്രസിഡൻറ്റുമാരായി സംഘടനയെ നയിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ ശങ്ക൪ മനയും (ടെന്നീസി) സെക്രട്ടറി സാമുവൽ പനവേലിയും (ടെക്സാസ്) ട്രഷറ൪ ഷിബു പിള്ള ( ടെന്നീസി) , മാലിനി, (ന്യൂയോർക്ക്) ജോൺ കൊടിയൻ (കാലിഫോണിയ ) ഹരിദാസ്‌ തങ്കപ്പൻ (ഡാളസ്) എന്നിവരാണ്.

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img