സർക്കാർ ആശുപത്രികളിൽ വീണ്ടും ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിൽ;നാല് ആശുപത്രികളിലെ ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന് വിതരണക്കാർ

കുടിശിക മാസങ്ങൾ പിന്നിട്ടതോടെ മെഡിക്കൽ കോളേജുകൾക്ക്​ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇന്ന് തിരിച്ചെടുക്കുമെന്ന് വിതരണക്കാർ. നാല് പ്രധാനപ്പെട്ട ആശുപത്രികളിലെ ഉപകരണങ്ങളുടെ സ്റ്റോക്കാണ് പിൻവലിക്കുമെന്ന് വിതരണക്കാർ അറിയിച്ചത്. തിരുവനന്തപുരം​, കോട്ടയം, കോഴി​​ക്കോട്​ മെഡിക്കൽ കോളേജുകൾക്ക് പുറമെ, എറണാകുളം ജനറൽ ആശുപത്രിയിലേയും ഉപകരണങ്ങളാണ് തിരിച്ചെടുക്കുക. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയാണ് കുടിശിക തീർക്കാൻ സമയം അനുവദിച്ചിരിക്കുന്നത്

2024 മെയ്​ മുതലുള്ള 158 കോടിയിൽ 28 കോടി രൂപ മാത്രമാണ്​ നൽകിയതെന്നാണ്​ വിതരണക്കാർ പറയുന്നു. 18 മാസത്തെ കുടിശികയിൽ രണ്ടുമാസത്തെ തുക നൽകി. കടം പെരുകിയതോടെ സെപ്റ്റംബർ ഒന്നുമുതൽ വിതരണം നിർത്തി​. കഴിഞ്ഞ 14 മാസത്തിനിടെ മാത്രം 117.34 കോടി രൂപയുടെ കുടിശിക ഉണ്ടായതായി വിതരണക്കാരുടെ സംഘടനയായ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോർ മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസബിൾസ് അറിയിച്ചു.

കുടിശിക ആവശ്യപ്പെട്ട് പലതവണ സർക്കാരിനെ സമീപിച്ചിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് നിർത്തിവെച്ചത്. പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് സർക്കാർ ഭാഗികമായെങ്കിലും കുടിശിക തീർക്കാനായി 150 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഈ തുക മുഴുവൻ കുടിശിക തീർക്കാൻ അപര്യാപ്തമാണ്. ഉപകരണങ്ങൾ തിരിച്ചെടുക്കുന്നതോടെ ശസ്ത്രക്രിയകൾ മുടങ്ങുമോയെന്ന ആശങ്കയുണ്ട്.

Hot this week

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333...

വ്യാജനോ ഒറിജിനലോ?എഐ നിർമ്മിത വീഡിയോകൾ ഇനി ജെമിനി കണ്ടെത്തും;ഫീച്ചറുമായി ഗൂഗിൾ

ഡിജിറ്റൽ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് നിർമിത ബുദ്ധി ആണല്ലോ. എന്തിനും ഏതിനും...

കുഞ്ഞുങ്ങളേയും വെറുതെ വിടാത്തതെന്ത്? ; രാജസ്ഥാനില്‍ ക്രിസ്മസ് ആഘോഷം നടത്തിയ സ്‌കൂളിന് നേരെ ആക്രമണം; അലങ്കാര വസ്തുക്കള്‍ വില്‍ക്കുന്ന കടകളും തകര്‍ത്തു

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ വ്യാപക ആക്രമണം. രാജസ്ഥാനിലെ നാഗൗറില്‍ സ്‌കൂളിന് നേരെ ആക്രമണം.സ്‌കൂള്‍...

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം...

Topics

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333...

വ്യാജനോ ഒറിജിനലോ?എഐ നിർമ്മിത വീഡിയോകൾ ഇനി ജെമിനി കണ്ടെത്തും;ഫീച്ചറുമായി ഗൂഗിൾ

ഡിജിറ്റൽ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് നിർമിത ബുദ്ധി ആണല്ലോ. എന്തിനും ഏതിനും...

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം...

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ ധാക്കയിൽ എത്തി; സന്ദർശനം 17 വർഷത്തിന് ശേഷം

ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾക്കിടെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ...

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; അഗത്തി വിമാനത്താവളത്തില്‍ മലയാളി യാത്രക്കാര്‍ കുടുങ്ങി; പകരം വിമാനമില്ല, മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ല

ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍ മലയാളികള്‍ കുടുങ്ങി. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതാണ് പ്രതിസന്ധിയായത്....

ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ...
spot_img

Related Articles

Popular Categories

spot_img