ഇന്നും മഴ കനക്കും, ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റും; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കാസർകോടും കണ്ണൂരും ഒഴികെ ബാക്കി 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിലായി അതിതീവ്ര ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.

കേരളതീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും. മഴ കനക്കുന്നതിനാൽ മലയോര മേഖലയിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശം ഉണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. അതേസമയം, നാളെ അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറുമെന്നും പ്രവചനമുണ്ട്. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിൻ്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുന്നതായരിക്കും.

Hot this week

ടിഎംഎ – ഇസാഫ് ബാങ്ക് ബിസിനസ് ക്വിസ് 2026

തൃശൂർ മാനേജ്‌മെന്റ് അസോസിയേഷനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും ചേർന്ന് സംഘടിപ്പിച്ച...

ഖനന മേഖലയിൽ ആഗോള സഖ്യം; അമേരിക്കൻ നിർദ്ദേശത്തിന് ഇന്ത്യയുടെ പിന്തുണ

നിർണ്ണായക ധാതുക്കളുടെ (Critical Minerals) വിതരണ ശൃംഖല സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര തലത്തിൽ...

നീതിന്യായ രംഗത്ത് പുതിയ ചുവടുവെപ്പ്: ആഷ്‌ലി വൈസോക്കിയെ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി നിയമിച്ചു

Ashley Wysocki ടെക്സസിലെ 254-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതിയുടെ ജഡ്ജിയായി പ്രമുഖ...

ഇറാനിൽ വീണ്ടും തടവിലാക്കപ്പെട്ട നൊബേൽ ജേതാവ് നർഗീസ് മുഹമ്മദി നിരാഹാര സമരത്തിൽ

2023-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി ഇറാനിലെ തടങ്കലിൽ...

Topics

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയൻ – അരിസോണ  വൈസ് പ്രസിഡന്റായി ഡോ. രശ്മി മേനോൻ

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...

ക്യാൻസർ ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ച് അമൃത ആശുപത്രി

ക്യാൻസർ ചികിത്സയിൽ ഔഷധങ്ങളോളം തന്നെ പ്രാധാന്യമുള്ളതാണ് കൃത്യമായ പോഷകാഹാരം എന്ന സന്ദേശം...

പ്രണയദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ

പ്രണയ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ. ഏറ്റവും പുതിയ ഐ ഫോൺ...
spot_img

Related Articles

Popular Categories

spot_img