ഐ എ എം ഇ ജില്ല ആർട്ടോറിയങ്ങൾ; മികച്ച വിജയം നേടി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളുകൾ

ഐഡിയൽ അസോസിയേഷൻ ഓഫ് മൈനോറിറ്റി എഡ്യൂക്കേഷൻ(ഐ എ എം ഇ) നടത്തിയ ജില്ലാ തല ആർട്ടോറിയങ്ങളിൽ മികച്ച വിജയം നേടി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളുകൾ. കോഴിക്കോട് ജില്ല ആർട്ടോറിയത്തിലെ ആദ്യ നാല് സ്ഥാനങ്ങളും മർകസ് മാനേജ്‌മെന്റ് സ്കൂളുകളാണ് കരസ്ഥമാക്കിയത്. കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്കൂളാണ് ചാമ്പ്യന്മാർ. മർകസ് പബ്ലിക് സ്കൂൾ കൊയിലാണ്ടി രണ്ടാം സ്ഥാനവും മർകസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം മൂന്നാം സ്ഥാനവും മർകസ് പബ്ലിക് സ്കൂൾ കൈതപ്പൊയിൽ നാലാം സ്ഥാനവും നേടി.

കണ്ണൂർ ജില്ല ആർട്ടോറിയത്തിൽ മർകസ് മാനേജ്‌മെന്റിന് കീഴിലുള്ള ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചാമ്പ്യന്മാരായത്. മലപ്പുറം ജില്ല ആർട്ടോറിയത്തിൽ എ ആർ നഗർ മർകസ് പബ്ലിക് സ്കൂളിനാണ് മൂന്നാം സ്ഥാനം. കോഴിക്കോട് ജില്ലയിൽ വ്യക്തിഗത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് എം എയും ശഹിസ്ത സറയും എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളാണ്. കണ്ണൂർ ജില്ലയിൽ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അസ്‌ലഹ ഫാത്തിമ, ഫിദ ഫാത്തിമ എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാർ. കൂടാതെ വിവിധ കാറ്റഗറികളിലും മികച്ച സ്ഥാനങ്ങളിലെത്തി മർകസ് സ്കൂളുകൾ മികവ് തെളിയിച്ചു.

കലാ-സാഹിത്യ-നൈപുണി വികസനങ്ങളിൽ നൽകുന്ന കൃത്യമായ പരിശീലങ്ങളും മാർഗനിർദേശങ്ങളും പാഠ്യേതര പ്രവർത്തനങ്ങൾക്കുകൂടി പ്രാധാന്യം നൽകുന്ന സ്കൂൾ അന്തരീക്ഷവുമാണ് മർകസ് മാനേജ്‌മെന്റ് സ്ക്കൂളുകളുടെ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് എം ജി എസ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വിഎം റഷീദ് സഖാഫി പറഞ്ഞു. വിജയികളായ വിദ്യാർഥികളെയും നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും എം ജി എസ് ഡയറക്ടറേറ്റ് അഭിനന്ദിച്ചു.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img