ഏഷ്യ കപ്പ് ട്രോഫി വിവാദം: നഖ്‌വിക്ക് അന്ത്യശാസനം നൽകി ബിസിസിഐ

ഇത്തവണത്തെ ഏഷ്യ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറാതിരുന്ന പാകിസ്ഥാനിയായ എഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്സിൻ നഖ്‌വിക്ക് വീണ്ടും മുന്നറിയിപ്പുമായി ബിസിസിഐ. ഇനിയും ട്രോഫി കൈമാറാൻ തയ്യാറായില്ലെങ്കിൽ ഐസിസിക്ക് പരാതി നൽകുമെന്നാണ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) അവസാന ഘട്ട താക്കീത് നൽകിയിരിക്കുന്നത്.

ഇന്ത്യ-പാകിസ്ഥാൻ തർക്കം കൂടുതൽ അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയർത്തുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചനയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അടുത്ത മാസം ചേരുന്ന ഐസിസി യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വയ്ക്കുമെന്നാണ് വിവരം. ജയ് ഷാ അധ്യക്ഷനായ ഐസിസിയുടെ മുന്നിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മറുപടി നൽകേണ്ടി വരുമെന്നും അതോടെ നഖ്‌വി ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കുമെന്നുമാണ് ബിസിസിഐ കണക്കുകൂട്ടുന്നത്.

പാകിസ്ഥാൻ്റെ ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ചാംപ്യന്മാരായ ഇന്ത്യൻ ടീം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിസിബി ചെയർമാനും പാക് മന്ത്രിയുമായ നഖ്‌വി ഏഷ്യ കപ്പ് ഫൈനൽ ചടങ്ങിൽ നിന്ന് ട്രോഫിയുമായി നേരെ പോയത് ദുബായിലെ തൻ്റെ ഓഫീസിലേക്കായിരുന്നു. തുടർന്ന് ട്രോഫി അവിടെ വച്ച് പൂട്ടുകയും ചെയ്തു. ട്രോഫി കൈമാറണമെന്ന ബിസിസിഐയുടെ ആവശ്യം നഖ്‌വി തള്ളുകയും ചെയ്തു.

ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരിട്ടെത്തി ട്രോഫി ഏറ്റുവാങ്ങുന്ന ഒരു ഔപചാരിക ചടങ്ങ് സംഘടിപ്പിക്കണമെന്ന നഖ്‌വിയുടെ ആവശ്യം ബിസിസിഐയും തള്ളി. ട്രോഫിയും വിജയികളുടെ മെഡലുകളും ഔദ്യോഗികമായി ബിസിസിഐ ആസ്ഥാനത്തേക്ക് അയക്കണമെന്ന നിബന്ധന അംഗീകരിക്കാൻ എസിസി തയ്യാറായില്ല. ഈ വിഷയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് അഫ്ഗാനിസ്ഥാൻ, ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണയുണ്ടെന്ന് റിപ്പോർട്ടുണ്ട്. എന്നിട്ടും പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി വഴങ്ങിയിട്ടില്ല.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img