എഡ്മൻ്റൺ സെൻ്റ് ജേക്കബ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ഇടവകദിനം  പ്രൗഢഗംഭീരമായി നടത്തി

മോർ യാക്കോബ് ബുർദ്ധനയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിൻ കീഴിലുള്ള പടിഞ്ഞാറൻ കാനഡയിലെ എഡ്മൻ്റൺ(ആൽബർട്ടാ) സെൻ്റ് ജേക്കബ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ  വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഈ വർഷത്തെ ഇടവകദിനം  പ്രൗഢഗംഭീരമായി . 2025 ഒക്ടോബർ മാസം പതിനെട്ടാം തീയതി വൈകുന്നേരം നാലു മണി മുതൽ 10 മണി വരെ എഡ്മൻ്റൺ നോർത്ത് ഗേറ്റ് ലയൻസ് റിക്രിയേഷൻ സെൻറിൽവെച്ചാണ്  ഇടവകദിനം സംഘടിപ്പിച്ചത്.  

ഇടവകദിനത്തോടനുബന്ധിച്ച് നടന്ന പൊതുസ്സമ്മേളനത്തിൽ  ഇടവക സെക്രട്ടറി ശ്രീ. ജോർജി ചെറിയാൻ വർഗീസ് വലിയവീട്ടിൽ സ്വാഗത പ്രസംഗം നടത്തി. ഇടവക വികാരി വന്ദ്യ തോമസ് പൂതിയോട്ട്  കശീശാ അധ്യക്ഷത വഹിക്കുകയും, ആൽബർട്ടാ പ്രൊവിൻഷ്യൽ ഗവൺമെന്റിലെ മന്ത്രി ബഹു. ഡെൽ നെല്ലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിൽപ്പെട്ട കോപ്റ്റികോ ഓർത്തഡോക്സ് സഭയിലെ ഫാദർ. റവീസ് റാഫൈൽ, എത്യോപ്യൻ തൗഹീദോ ഓർത്തഡോക്സ് സഭയിലെ ഫാദർ. ഹാലേമറിയം  ലകേവ് ബെലയും, എഡ്മൻ്റൺ കാതലിക് റിലിജിയസ് സ്റ്റഡീസ് ഡയറക്ടർ മിസ്സ്.സാന്ദ്ര ടല്ലറിക്കോ എന്നിവർ  ആശംസ പ്രസംഗം നടത്തി . ഇടവക വൈസ് പ്രസിഡൻറ് ശ്രീ. ഷാജി ചെറിയാൻ, ട്രസ്റ്റി ശ്രീ. ജിമ്മി എബ്രഹാം, കനേഡിയൻ ഭദ്രാസന കൗൺസിൽ അംഗം ശ്രീ. എബി എബ്രഹാം നെല്ലിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.കൾച്ചറൽ കോർഡിനെൻ്റ ശ്രീ റെനി തോമസ് നന്ദി പ്രസംഗം നടത്തി.

ആറ് മണിക്കൂർ നീണ്ടുനിന്ന കലാപരിപാടികൾക്ക് ശേഷം  300 ൽ പരം അതിഥികൾക്ക് വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടുകൂടി  ഇടവക ദിനം പര്യവസാനിച്ചു.

 ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കൾച്ചറൽ കോഡിനേറ്റെഴ്‌സ് ആയ ശ്രീ. റെനി തോമസ് , ശ്രീമതി. അൻ്റ്റു പീറ്റർ, മറ്റ് അദ്ധ്യാത്മിക സംഘടന ഭാരവാഹികൾ, ഫുഡ് കമ്മിറ്റി, പാരിഷ് വോളന്റീർസ് എന്നിവരുടെ നേതൃത്വത്തിൽ, ഇടവക സമൂഹം ഒത്തുചേർന്നാണ് ഇടവകദിനം ആഘോഷിച്ചത്.

ജോസഫ് ജോൺ കാൽഗറി

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img