ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസില്‍ ദീപം തെളിച്ചു; മോദിയുമായി ഫോണില്‍ സംസാരിച്ചെന്ന് ട്രംപ്

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ദീപം തെളിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ട്രംപ് പറഞ്ഞു. പാകിസ്ഥാനുമായുള്ള സാഹചര്യങ്ങളെക്കുറിച്ചും വ്യാപാര മേഖലകളെക്കുറിച്ചും മോദിയുമായി സംസാരിച്ചെന്നും ട്രംപ് പറഞ്ഞു.

‘ഇന്ത്യയിലെ ജനങ്ങള്‍കള്‍ക്ക് എന്റെ ആശംസകള്‍. നിങ്ങളുടെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. അതൊരു നല്ല സംഭാഷണമായിരുന്നു. ഞങ്ങള്‍ വ്യാപാരത്തെക്കുറിച്ചെല്ലാം സംസാരിച്ചു. അദ്ദേഹം അതിലെല്ലാം ഏറെ തല്‍പ്പരനാണ്. പാകിസ്ഥാനുമായി ഇനി യുദ്ധം ഉണ്ടാകില്ലെന്ന കാര്യവും നേരത്തെ സംസാരിക്കുന്നതിനിടയില്‍ പറഞ്ഞു. അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. കുറേ വര്‍ഷങ്ങളായി എന്റെ ഒരു നല്ല സുഹൃത്താണ്,’ ട്രംപ് പറഞ്ഞു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങില്ലെന്ന് മോദി തനിക്ക് ഉറപ്പ് നല്‍കിയതായും ട്രംപ് ആവര്‍ത്തിച്ചു. എന്നെ പോലെ തന്നെ യുദ്ധം അവസാനിച്ച് കാണാന്‍ അദ്ദേഹവും ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയും ചൈനയുമാണ് റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. മാത്രമല്ല, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പു നല്‍കിയതായും പലയാവര്‍ത്തി ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇക്കാര്യം പറഞ്ഞത്.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img