എഎഫ്‌സി ചാംപ്യന്‍സ് ലീഗ്; അല്‍ നസറിനെ നേരിടാന്‍ എഫ്‌സി ഗോവ; ഫത്തോര്‍ഡയില്‍ ഇന്ന് ആവേശ പോരാട്ടം

എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ ഫത്തോര്‍ഡയില്‍ ആവേശ പോരാട്ടം. എഫ്‌സി ഗോവ, സൗദി വമ്പന്‍മാരായ അല്‍ നസറിനെ നേരിടും. രാത്രി ഏഴേ കാലിനാണ് മത്സരം. മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ സുരക്ഷ ഗോവന്‍ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

ദീപാവലി ആഘോഷത്തിന് ഇരട്ടി മധുരമായിട്ടാണ് ഫുട്‌ബോള്‍ ആരാധകരുടെ മുന്നിലേക്ക് അല്‍ നസര്‍ എത്തുന്നത്… ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലെങ്കിലും സൂപ്പര്‍ താരങ്ങളുമായാണ് അല്‍ നസര്‍ ഇന്ത്യയിലേക്കെത്തിയത്. സാദിയോ മാനെ, യാവോ ഫെലിക്സ്, ഇനിഗോ മാര്‍ട്ടിനെസ്, കിംഗ്സ്ലി കൂമന്‍ ഉള്‍പ്പെടെ വമ്പന്‍ താരനിരയെയാണ് ഹോര്‍ഗെ ജീസസ് കളത്തിലിറക്കുക. വരും മത്സരങ്ങളില്‍ പൂര്‍ണ ആരോഗ്യവാനായി കളികാണാണ് റൊണാള്‍ഡോ ഇന്ത്യയിലേക്ക് വരാത്തതെന്ന് അല്‍ നസര്‍ പരിശീലകന്‍ പറഞ്ഞു.

മനോലോ മാര്‍ക്വേസിന്റെ ഗോവന്‍ ടീം പരിശീലനം പൂര്‍ത്തിയാക്കി അല്‍ നസറിനെ നേരിടാനൊരുങ്ങിയിട്ടുണ്ട്. സന്ദേശ് ജിങ്കാന്‍, ഹാവിയര്‍ സിവേറിയോ, ആയുഷ് ഛേത്രി, മുഹമ്മദ് യാസിര്‍, ഉദാന്ത സിങ് ഉള്‍പ്പെടെ ഇന്ത്യന്‍ യുവനിരയും ഒപ്പം വിദേശ താരങ്ങളെയും അണിനിരത്തി വമ്പന്‍ പോരിന് തയ്യാറെടുക്കുകയാണ് ഗോവ.

അല്‍ നസറിനെതിരെ ടീം എല്ലാ തരത്തിലും തയാറെടുത്തെന്നും സൗദി ക്ലബ്ബിനെതിരെ വ്യക്തമായ പദ്ധതിയുണ്ടെന്ന് ഗോവ നായകന്‍ സന്ദേശ് ജിങ്കാന്‍. ഫത്തോര്‍ഡയില്‍ ഒന്നുറപ്പ്, ഫുട്‌ബോള്‍ ആരാധകര്‍ക്ക് കാര്‍ണിവലായിരിക്കും അല്‍ നസറും ഗോവയും കരുതിയിരിക്കുന്നത്.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img