കഫാല സ്പോൺസർഷിപ്പ് സമ്പ്രദായം ഇനിയില്ല; പ്രവാസികൾക്ക് ആശ്വാസം, ചരിത്ര നടപടിയുമായി സൗദി അറേബ്യ

പ്രവാസികൾക്ക് ആശ്വാസം പകരുന്ന ചരിത്ര നടപടിയുമായി സൗദി അറേബ്യ. അരനൂറ്റാണ്ട് പഴക്കമുള്ള ‘കഫാല സ്പോൺസർഷിപ്പ് സമ്പ്രദായം’ സൗദി അറേബ്യൻ സർക്കാർ ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇതോടെ, വിദേശ തൊഴിലാളികളുടെ താമസാനുമതിയേയും അവകാശങ്ങളെയും തൊഴിലുടമയുമായി ബന്ധിപ്പിച്ച 50 വർഷത്തിലേറെ പഴക്കമുള്ള സംവിധാനത്തിന് അന്ത്യമായി.

‘വിഷൻ 2030’ൻ്റെ ഭാഗമായുള്ള ഈ സുപ്രധാന പരിഷ്ക്കരണത്തിലൂടെ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യം വിടാനും കഴിയും. തൊഴിലാളികളുടെ അന്തസ് വർധിപ്പിക്കുകയും ചൂഷണം കുറയ്ക്കുകയുമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികളുടെ ജീവിതത്തെയും അവകാശങ്ങളെയും നിയന്ത്രിച്ചിരുന്ന ഒരു തൊഴിലാളി സ്പോൺസർഷിപ്പ് രീതിയായിരുന്നു ഇത്. സ്പോൺസർഷിപ്പ് എന്നർത്ഥമാക്കുന്ന കഫാല എന്ന അറബി വാക്ക്, ഗൾഫിലെ ഒരു ജീവിതരീതിയെ ആണ് പ്രതിനിധീകരിച്ചിരുന്നത്. അതിൽ തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരുടെ ജീവിതത്തിന്മേൽ മിക്കവാറും പൂർണ്ണമായ നിയന്ത്രണമുണ്ടായിരുന്നു.

ജീവനക്കാർക്ക് ജോലി മാറാനോ, രാജ്യം വിടാനോ, നിയമസഹായം തേടാനോ കഴിയുമോ എന്ന് തീരുമാനിച്ചിരുന്നത് തൊഴിലുടമയായിരുന്നു. പതിറ്റാണ്ടുകളായി ഈ ചട്ടക്കൂട് വ്യാപകമായ ചൂഷണങ്ങളുടെ ഉറവിടമായി മാറിയിരുന്നു. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കാനും, വേതനം വൈകിക്കുകയോ നിഷേധിക്കുകയോ ചെയ്യാനും, അവരുടെ സഞ്ചാരം നിയന്ത്രിക്കാനും കഴിഞ്ഞിരുന്നു.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img