തൊഴിലാളികളുടെ സുരക്ഷ പ്രധാനം; തൊഴില്‍ നിയമങ്ങള്‍ ഉറപ്പാക്കാന്‍ ‘സ്മാര്‍ട്ട് സേഫ്റ്റി ട്രാക്കര്‍’ പുറത്തിറക്കി ദുബായ് സര്‍ക്കാര്‍

ദുബായിലെ തൊഴില്‍ സ്ഥലങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം ‘സ്മാര്‍ട്ട് സേഫ്റ്റി ട്രാക്കര്‍’ പുറത്തിറക്കി. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്ഥാപനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ തൊഴിലിടങ്ങള്‍ രൂപപ്പെടുത്താനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ജിറ്റെക്‌സ് ഗ്ലോബല്‍ 2025-ല്‍ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ജോലിസ്ഥല സുരക്ഷ ശക്തിപ്പെടുത്താനും പരിശോധനാ നടപടികള്‍ നവീകരിക്കാനും നിയന്ത്രണ മേല്‍നോട്ടം മെച്ചപ്പെടുത്താനും ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (GenAI) ഉള്‍പ്പെടെയുള്ള നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ മന്ത്രാലയത്തിന്റെ വര്‍ധിച്ചുവരുന്ന ശ്രദ്ധയെയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്.

നൂതന ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും തൊഴില്‍പരമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നത് കാര്യക്ഷമമാക്കുന്നതിനും അത്യാധുനിക എഐ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയാണ് മന്ത്രാലയം ഈ പദ്ധതിയിലൂടെ ചെയ്യുന്നതെന്ന് മന്ത്രാലയത്തിലെ ലേബര്‍ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍ ആന്‍ഡ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫോര്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഷായ്മ യൂസഫ് അല്‍ അവാധി പറഞ്ഞു.

എല്ലാ മേഖലകളിലും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് തൊഴിലാളികളുടെ ക്ഷേമവും സന്തോഷവും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി പ്രയോജനപ്പെടുമെന്നും അല്‍ അവാധി പറഞ്ഞു.

Hot this week

വിമാന യാത്രക്കാർക്ക് ആശ്വാസം; സീറ്റുകൾ തെരഞ്ഞെടുക്കാൻ അധിക നിരക്ക് ഈടാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

ഇന്ത്യയിലെ വിമാന യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. സീറ്റ്...

അബ്ബാസ് ഈസ് ബാക്ക്! ജി.വി. പ്രകാശ് കുമാർ ചിത്രം ‘ഹാപ്പി രാജ്’ ട്രെയ്‌‌ലർ പുറത്ത്, റിലീസ് മാർച്ച് 27ന്

കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ആയി ഒരുങ്ങുന്ന ജി.വി. പ്രകാശ് കുമാർ ചിത്രം...

ഞെട്ടിക്കാൻ റോബർട്ട് പാറ്റിൻസൺ, പുത്തൻ ലുക്കിൽ ഷാലമെ; തരംഗമായി ‘ഡ്യൂൺ 3’ ടീസർ ട്രെയ്‌ലർ

ഡെനി വില്ലനവ്വ് സംവിധാനം ചെയ്യുന്ന 'ഡ്യൂൺ' ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ...

പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍

ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) വിന്റെ വില്‍പനാ നടപടിക്രമങ്ങള്‍...

നേതാക്കളുടെ മരണത്തിലും കുലുങ്ങാതെ ഇറാൻ; എന്താണ് ഇറാൻ്റെ ‘മൊസൈക്ക് പ്രതിരോധം’ ?

സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൊലപാതകം...

Topics

റെസ്റ്റോറന്റ് സംരംഭകൻ സിംസൺ കളത്തറ ന്യു യോർക്കിൽ  അന്തരിച്ചു

അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല  സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ...

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ...

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC)...
spot_img

Related Articles

Popular Categories

spot_img