ഒമ്പതു മാസം പ്രായമുള്ള കുഞ്ഞുമായി പർവതാരോഹണം; ദമ്പതികള്‍ മലമുകളില്‍ കുടുങ്ങി

പോളണ്ടില്‍ ഒമ്പതുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി പർവതാരോഹണത്തിന് ശ്രമിച്ച ലിത്വാനിയക്കാരായ ദമ്പതികള്‍ മലമുകളില്‍ കുടുങ്ങി. പോളണ്ട് – സ്ലൊവാക്കിയ അതിർത്തിയിലെ 2500 മീറ്റർ കുത്തനെയുള്ള പർവതത്തിലാണ് ദമ്പതികള്‍ കുഞ്ഞുമായി കയറിയത്. പോളണ്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് റൈസിയിൽ, വളരെ അപകടകരമായ കാലാവസ്ഥയിലായിരുന്നു ഈ അതിസാഹസികത.

മഞ്ഞുവീഴ്ച കനത്തതോടെ തിരിച്ചിറങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അധികൃതരെ വിവരം അറിയിക്കാനുള്ള ഗൈഡിന്റെ നിർദേശവും ഇവർ അവഗണിച്ചു. ഇതോടെ, കുഞ്ഞുമായി ഗൈഡ് ഒറ്റയ്ക്ക് പർവതം ഇറങ്ങുകയായിരുന്നു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മാതാപിതാക്കള്‍ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

ഒരു കുഞ്ഞിനെ അപകടത്തിലാക്കാതെ പ്രകൃതിയെ ആസ്വദിക്കാൻ എണ്ണമറ്റ വഴികളുണ്ട്. ചില മാതാപിതാക്കൾ കുട്ടികളുടെ സുരക്ഷയെ അപകടത്തിലാക്കി ഇത്ര അപകടകരമായ ഒരു തീരുമാനം എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. ഒരു കുഞ്ഞിന്റെ ജീവന് അവർ എങ്ങനെ ഭീഷണി മുഴക്കി എന്നത് അവിശ്വസനീയമാണ്. പൊലീസ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img