ഹ്യൂസ്റ്റൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ  ഫൊറോനാ ദൈവാലയത്തിൽ തിരുനാൾ നടത്തി

സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ  ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടന്നു വരുന്ന പ്രധാന  തിരുനാളിൻറെ ഭാഗമായി  ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് നടത്തിയ തിരുനാൾ   ഏറെ ശ്രദ്ധേയമായി.

പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെട്ട   തിരുനാളിനു  ഒക്ടോബർ എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ കാർമികത്വത്തിൽ  കൊടിയേറ്റ് നടത്തപ്പെട്ടു. തുടർന്ന് ഒൻപതു ദിവസത്തെ നൊവേനയും ആറു ദിവസത്തെ ധ്യാനവും ആരാധനയും കുമ്പസാരവും നടന്നു. 2025 സെപ്റ്റംബർ 7ന്  കത്തോലിക്കാ തിരുസഭ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ  കാർലോ അക്യുറ്റസ് ന്റെ  ആദ്യ തിരുനാൾ  ഒക്ടോബർ 12 ന് എല്ലാ യുവജനങ്ങളും ചേർന്ന് ഇടവകയിൽ കൊണ്ടാടി. സീറോ മലങ്കര റീത്തിലുള്ള കുർബാനയും സീറോ-മലബാർ റീത്തിലെ റാസകുർബാനയും ഏറെ ശ്രദ്ധാർഹമായി .

ഒക്ടോബർ 18  ശനിയാഴ്ച വിശുദ്ധ കുർബാനക്കും ശുശ്രുഷകൾക്കും കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും  തൃശൂർ അതിരൂപതക്ഷ്യനുമായ ആർച്ച്ബിഷപ്   മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. സാൻ അന്റോണിയോ ഇടവക വികാരി ഫാ. ബോബൻ വട്ടംപുറത്ത് തിരുനാൾ സന്ദേശം നൽകി. തുടർന്ന് പരിശുദ്ധ അമ്മയുടെ തിരു സ്വരൂപം വഹിച്ചുകൊണ്ട്  ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ മെഴുകുതിരി കൈകളിലേനതി ജപമാല പ്രദിക്ഷിണം നടന്നു.

തിരുനാൾ ദിവസം ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 9.30 ന് ചിക്കാഗോ സിറോമലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ഭക്തിനിർഭരവും ആഘോഷപൂർവ്വകവുമായ  റാസ  കുർബാന നടന്നു. അതിൽ ദൈവാലയം തിങ്ങി നിറഞ്ഞ ഇടവകാഗങ്ങളുടെയും യുവജനങ്ങളുടെയും സജീവ സാന്നിധ്യവും ഉണ്ടായിരുന്നു.
ആർച്ചു ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തിരുനാൾ സന്ദേശം നൽകി. തിരുനാൾ ഏറ്റെടുത്ത ഇടവകയിലെ യുവജനങ്ങളെ പിതാവ് അഭിനന്ദിച്ചു. ഊർജസ്വലതയോടും സജീവമായും ഇടവക പ്രവർത്തനങ്ങളിൽ മുഴുകുന്ന യുവജനതയെ കാണാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പിതാവ് ആമുഖമായി ഓർമിപ്പിച്ചു. യുവജനങ്ങൾ  മറിയത്തെപ്പോലെ ഈശോയെ ഹൃദയത്തിൽ സംഗ്രഹിച്ച് യേശുവിനു സാക്ഷികളാകുവാനും, നവമാധ്യമങ്ങൾ പരമാവധി ഉപയോഗിച്ച് നൻമയുടെയും, ക്രൈസ്തവ മൂല്യങ്ങളുടെയും പ്രചാരകരാകുവാനും മാർ ആൻഡ്രൂസ് താഴത്ത് ഉൽബോധിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസ് പോലുള്ള നൂതന മാർഗങ്ങൾ പ്രചാരമാകുന്ന ഈ കാലത്ത്, ഈ വിധമായ രീതിയിലും യേശുവിനെ പ്രഘോഷിക്കുവാൻ യുവജനങ്ങൾ മുന്നോട്ടു വരണമെന്നും പിതാവ് തന്റെ സന്ദേശത്തിൽ പറഞ്ഞു.

ഒക്ടോബർ 19 ന് വൈകിട്ട് 6.30 ന് കലാസന്ധ്യ മാർ ജോയി ആലപ്പാട്ട്   ഉൽഘാടനം ചെയ്തു. തുടർന്ന് ഇടവകയിലെ എല്ലാ കുട്ടികളും, യുവജനങ്ങളും ചേർന്ന് അവതരിപ്പിച്ച അതിമനോഹരവും, കണ്ണിനു കാതിനും ഇമ്പമേറുന്നതും  മനസുകളെ ത്രസിപ്പിക്കുന്നതുമായ ക്നാനായ ക്രൈസ്‌തവ മൂല്യങ്ങൾ പകരുന്ന കലാസന്ധ്യ വർണ്ണാഭമായിരുന്നു. തുടർന്ന്  രുചികരവും ഹൃദ്യവുമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു .

തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുർബാനയും വേനയും  ഉണ്ടായിരിന്നു.
ഒക്ടോബർ 11, 12, ശനി, ഞായർ, ദിവസങ്ങളിൽ  യുവജനങ്ങൾക്കും, 13 തിങ്കൾ മുതൽ 15 വ്യാഴം വരെ ഇടവകയിലെ എല്ലാവർക്കും വേണ്ടിയും വിശുദ്ധ കുർബാനയ്ക്കു ശേഷം ഒൻപതു മണി വരെ ധ്യാനവും ആരാധനയും നടത്തപ്പെട്ടു. മിഷനറീസ് ഓഫ് അപ്പോസ്തോലിക് ഗ്രേസ് യൂ.കെ.യുടെ ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, റോയ് തച്ചിൽ, ഷീബാ മുത്തോലത്ത്, വ്ന്നിവരാണ് ധ്യാനം നയിച്ചത്.  

അഭിമാനത്തോടെ  ഏറ്റെടുത്ത ഈ തിരുനാൾ ഊർജസ്വലതയോടും, സ്നേഹത്തോടും, സന്തോഷത്തോടും കൂടെ   മനോഹരമാക്കുന്നതിനായി ഇടവകയിലെ  യുവജനങ്ങളെല്ലാം ഏക മനസോടെ  രാവും പകലും കയ്യും, മെയ്യും ചേർന്ന് അലങ്കാരങ്ങളും ഒരുക്കങ്ങളും  നടത്തി തിരുനാൾ വാൻ വിജയമാക്കിയത് വിസ്മയകരമായ അനുഭവമായി.

ഒക്ടോബർ 18, 19 തിയതികളിലായി നടന്ന  പ്രധാന തിരുനാളിന്  കൈക്കാരന്മാരായ ജായിച്ചൻ  തയ്യിൽപുത്തൻപുരയിൽ , ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത് , ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ റെജി S.J.C., ബിബി തെക്കനാട്ട്, യുവജന പ്രതിനിധി  ജെഫ് പുളിക്കത്തൊട്ടിയിൽ, ഡി.ആർ.ഈ. ജോൺസൺ വട്ടമറ്റത്തിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗഭാരവാഹികൾ, യുവജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളായി തിരുനാൾ  ഭംഗിയാക്കുന്നതിനായി  നേതുത്വം നൽകി.
ഇവയ്ക്കു നേതൃത്വം നൽകിയ എല്ലാവരെയും വികാരി  ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ അഭിനന്ദിച്ചു  .

ബിബി  തെക്കനാട്ട്

Hot this week

“ഇനി തുടരാൻ വയ്യ”; തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവക്കാനൊരുങ്ങി എൻ. ശക്തൻ

ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവക്കാൻ ഒരുങ്ങി എൻ.ശക്തൻ. അധ്യക്ഷ സ്ഥാനം താത്കാലികമാണെന്ന്...

റിഫൈനിൻ്റെ കാഴ്ചയായി മിഥില ടീച്ചർ, മാതൃകാപരം ഈ ഇൻക്ലൂസീവ് മത്സരവേദി

ഗുരുശിഷ്യ ബന്ധത്തിൻ്റെ ഉദാത്ത മാതൃകകളായി മാറി സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഇൻക്ലൂസീവ്...

ഭക്തിയും സുഗന്ധവും എല്ലാം ഓക്കെ, പക്ഷെ ഇത് സിഗരറ്റിനേക്കാൾ അപകടകാരി!

സിഗരറ്റ് വലിക്കുന്നത് അപകടകരമാണെന്ന് എല്ലാവർക്കും അറിയാം. മുന്നറിയിപ്പ് അവഗണിച്ചാണ് പലരും ആ...

വടക്കൻ ജില്ലകളിൽ ശക്തമായ മഴ, നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്....

ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ; 812 കോടി അനുവദിച്ചെന്ന് ധനമന്ത്രി

ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ 27 മുതൽ വിതരണം...

Topics

“ഇനി തുടരാൻ വയ്യ”; തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവക്കാനൊരുങ്ങി എൻ. ശക്തൻ

ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവക്കാൻ ഒരുങ്ങി എൻ.ശക്തൻ. അധ്യക്ഷ സ്ഥാനം താത്കാലികമാണെന്ന്...

റിഫൈനിൻ്റെ കാഴ്ചയായി മിഥില ടീച്ചർ, മാതൃകാപരം ഈ ഇൻക്ലൂസീവ് മത്സരവേദി

ഗുരുശിഷ്യ ബന്ധത്തിൻ്റെ ഉദാത്ത മാതൃകകളായി മാറി സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഇൻക്ലൂസീവ്...

ഭക്തിയും സുഗന്ധവും എല്ലാം ഓക്കെ, പക്ഷെ ഇത് സിഗരറ്റിനേക്കാൾ അപകടകാരി!

സിഗരറ്റ് വലിക്കുന്നത് അപകടകരമാണെന്ന് എല്ലാവർക്കും അറിയാം. മുന്നറിയിപ്പ് അവഗണിച്ചാണ് പലരും ആ...

വടക്കൻ ജില്ലകളിൽ ശക്തമായ മഴ, നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്....

ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ; 812 കോടി അനുവദിച്ചെന്ന് ധനമന്ത്രി

ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ 27 മുതൽ വിതരണം...

പിഎം ശ്രീ പദ്ധതി; എതിർപ്പറിയിച്ച് ഘടകകക്ഷികൾ, തലപുകഞ്ഞ് എൽഡിഎഫ്, പതിവുപോലെ പലതട്ടിൽ കോൺഗ്രസ്

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തെ കേരളത്തിലെ എൽഡിഎഫ് സർക്കാർ...

സംസ്ഥാന സ്കൂൾ കായിക മേള: ഇൻക്ലൂസീവ് സ്പോർട്സിൽ ഓവറോൾ ജേതാക്കളായി പാലക്കാട്, റണ്ണറപ്പുകളായി കോഴിക്കോട്

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഭിന്നശേഷി കായിക താരങ്ങൾക്കായി ഏർപ്പെടുത്തിയ ഇൻക്ലൂസീവ്...

ജന്മദിനത്തില്‍ ‘ഫൌസി’ യുമായി പ്രഭാസ്:  ഹനു രാഘവപുടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്നത് ബ്രഹ്മാണ്ട പാന്‍ ഇന്ത്യന്‍ ചിത്രം  

ജന്മദിനത്തില്‍  തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ച് പ്രഭാസ്. ‘ഫൌസി’ എന്ന് പേരിട്ടിരിക്കുന്ന...
spot_img

Related Articles

Popular Categories

spot_img