പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവച്ചതിൽ വിവാദങ്ങൾ കടുക്കുന്നതിന് പിന്നാലെ പദ്ധതിയി ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. ആദ്യഘട്ട പ്രൊപ്പോസൽ ഇന്ന് കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സിപിഐ അടക്കമുള്ള മുന്നണികൾ സർക്കാർ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎം കാണിച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണ് എന്നാണ് സിപിഐയുടെ പ്രതികരണം.



