സൂപ്പർ സ്റ്റാർ ‘മെറ്റീരിയല്‍’, അടുത്ത രജനികാന്ത്! ആരാണ് പ്രദീപ് രംഗനാഥന്‍?

ഒരുനാൾ ശിവാജി റാവു ​ഗെയ്‌ക്‌വാദ് എന്ന മെല്ലിച്ച ശരീരമുള്ള ഒരു കണ്ടക്ടർ, അഡയാർ ഹൗസിന്റെ ​ഗെയിറ്റ് തള്ളിത്തുറന്ന് കെ. ബാലചന്ദർ എന്ന ഇതിഹാസ സംവിധായകന്റെ ഫ്രെയിമിലേക്ക് കടന്നുവന്നു. കമൽ സുന്ദരകളേബരനും ഇന്റലെക്ച്വുമായി തിളങ്ങി നിൽക്കുന്ന കാലം. വില്ലനായി തുടങ്ങിയ ശിവാജി സൂപ്പർ സ്റ്റാർ എന്ന ടൈറ്റിലിലേക്ക് വളർന്നു. രജിനികാന്ത് എന്ന് പേരെടുത്തു. ചിരി മുതൽ ചൂണ്ടുവിരൽ വരെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആക്കി. പിന്നാലെ വന്നവർ ‘എത്തന രജനി പടം പാത്തിറുക്കെ’ എന്ന് വില്ലന്മരോട് പറഞ്ഞ് മാസ് ആയി. വർഷങ്ങൾ കഴിഞ്ഞ് ധനുഷ് എന്നൊരു പയ്യന്റെ വരവ്. അതേ ശരീരപ്രകൃതം. അച്ഛന്റെ പടത്തിൽ ചേട്ടന്റെ ശിക്ഷണത്തിൽ അയാൾ പതിയെ പിച്ചവച്ചു. അയാളിൽ തമിഴ്നാട്ടിലെ സാധാരണക്കാരൻ തന്റെ കൗമാരം കണ്ടു. സെൽവരാഘവനും വെട്രിമാരനും അയാളിലെ നടനെ വെല്ലുവിളിച്ചു. ‘പെയിന്റഡ് ഹീറോസ്’ കളം നിറഞ്ഞ കാലത്ത് ‘കഥപ്പടം’ നടിച്ച് അതിൽ രജനി തുടങ്ങിവച്ച സ്റ്റൈലിന് തുടർച്ച നൽകി. വർഷങ്ങൾ പിന്നെയും മുന്നോട്ട് പോയി, ഇപ്പോഴിതാ ഒരു പ്രദീപ് രം​ഗനാഥൻ. സിനിമയിലേക്ക് കൈപിടിച്ചു കയറ്റാൻ അയാൾക്ക് ശെൽവരാഘവനെപ്പോലെ ഒരു ജ്യേഷ്ഠൻ ഉണ്ടായിരുന്നില്ല. വഴിതെറ്റുമ്പോൾ ശരിയായ ദിശകാട്ടാൻ വെട്രിമാരനെ പോലെ ഒരു സുഹൃത്തും. പക്ഷേ, സ്ക്രീനിൽ ഒരു തലമുറ അയാളെ ഏറ്റെടുക്കുന്നു. തനിക്കൊരു സ്റ്റൈൽ ഉണ്ടെന്ന് തോളിൽ തട്ടി അഭിനന്ദിക്കുന്നു. ഈ കൂട്ടം താനാ സേർന്ത കൂട്ടമല്ല. ആത്മവിശ്വാസം കൊണ്ട് ആയാൾ തനിക്കൊപ്പം കൂട്ടിച്ചേ‍ർത്തതാണ്.

തൊണ്ണൂറുകളില്‍ ജനിച്ച, സിനിമാ മോഹിയായ ഏതൊരു മിഡില്‍ ക്ലാസ് പയ്യന്‍റെയും പോലെ തന്നെയായിരുന്നു പ്രദീപ് രംഗനാഥന്‍റെയും തുടക്കം. കൂലിപ്പണിക്കാരായ അച്ഛനമ്മമാർ… സിനിമ ഇഷ്ടപ്പെടുന്ന, മോഹിച്ച മകന്‍….അതകലെ ആണെന്ന് തോന്നിയ കാലത്ത് അവന്‍ എന്‍ജിനിയറിങ്ങിന് ചേരുന്നു. പഠിക്കുന്നു. അപ്പോഴും ക്ലാസ് കട്ടടിച്ചിട്ടാണെങ്കിലും രജനി പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത് മുടക്കുന്നില്ല. അതിപ്പോള്‍ പരീക്ഷ ആണെങ്കില്‍ കൂടി. അവിടെ തീരേണ്ടതാണ് ആ കഥ. പക്ഷേ ചിലരെ സിനിമ വിടില്ല.

ഷോർട്ട് ഫിലിമുകളിലൂടെയാണ് പ്രദീപിന്റെ തുടക്കം. സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയ പരീക്ഷണശാലയാക്കി മാറ്റിയിരുന്ന കാലമാണെന്ന് ഓർക്കണം. ‘നാളയിന്‍ ഇയക്കുനർ’ തരംഗത്തില്‍ ഒരുപറ്റം നവാഗത സംവിധായർ തമിഴ് സിനിമയിലേക്ക് കടന്നുവന്നതായിരുന്നു ഇവരുടെ പ്രചോദനം. പ്രദീപും ഷോർട്ട് ഫിലിമുകള്‍ എടുത്തു. വാട്‌സ് അപ്പ് കാതല്‍, ആപ്പ് ലോക്ക് തുടങ്ങിയ ഷോർട്ട് ഫിലിമുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഇവയെല്ലാം കംപ്ലീറ്റ് പ്രദീപ് എന്റർടൈനറുകള്‍ ആയിരുന്നു. സംവിധാനവും എഡിറ്റിംഗും എല്ലാം പ്രദീപ് തന്നെ. നടന്‍ രവി മോഹനും നിര്‍മാതാക്കളായ വേല്‍സ് ഇന്റര്‍നാഷണലും പ്രദീപിന് സിനിമയില്‍ അരങ്ങേറാന്‍ അവസരം കൊടുക്കാന്‍ കാരണമായത് ഈ ഹ്രസ്വ ചിത്രങ്ങളാണ് .

2019ലാണ് പ്രദീപിന്റെ ആദ്യ ചിത്രം ‘കോമാളി’ റിലീസാകുന്നത്. ഇതൊരു അനിതര സാധാരണ സൃഷ്ടിയൊന്നുമായിരുന്നില്ല. പക്ഷേ പ്രദീപ് എന്ന മേക്കർ അതിവിദഗ്ധമായി അതില്‍ നയന്റീസ് കിഡ്സിന്റെ നൊസ്റ്റാള്‍ജിയ ഉള്‍ച്ചേർത്തു. 51 കോടി രൂപയാണ് ‘കോമാളി’ കളക്ട് ചെയ്തത്.

സിനിമ ഹിറ്റ് ആയതോടെ നിർമാതാക്കളും നടനും ചേർന്ന് സംവിധായകന് ഒരു ആഡംബര കാർ വാങ്ങി നല്‍കി. വിനയപൂർവം അത് തിരിച്ചുനല്‍കി പ്രദീപ് ആ കാറിന്റെ വില അവരില്‍ നിന്ന് വാങ്ങി. അതൊരു മിഡില്‍ ക്ലാസ് പയ്യന്റെ കണക്കുകൂട്ടലാണ്. പെട്രോള്‍ അടിക്കാന്‍ കാശില്ലാതെ കാറും കൊണ്ട് നടന്നിട്ട് കാര്യമില്ലല്ലോ? ഇങ്ങനെ കിട്ടിയ പണമാണ് പിന്നീട് അങ്ങോട്ട് പ്രദീപിന് അന്നവും വസ്ത്രവുമായത്. കുറച്ച് കാലത്തേക്ക് പിന്നങ്ങോട്ട് പ്രദീപിന്റെ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മൂന്ന് വ‍ർഷങ്ങൾക്ക് ശേഷം നമ്മൾ ആ പേര് വീണ്ടും കേട്ടു. അല്ല ഒറ്റ ട്രെയ്‌ലർ കൊണ്ട് തന്റെ പേര് അയാൾ വീണ്ടും ഓ‍ർമിപ്പിച്ചു.

വലിയ താരങ്ങളില്ല. സംവിധായകനും നായകനും പ്രദീപ് തന്നെ. പക്ഷേ ‘ലൗ ടുഡേ’ എന്ന പടത്തിന് ആ ട്രെയ്‌ലർ ഹൈപ്പ് കേറ്റി. ഇത് ഞങ്ങളുടെ കഥയാണെന്ന് യുവാക്കൾക്ക് തോന്നി. ‘അപ്പ ലോക്ക്’ എന്ന തന്റെ ഷോ‍ർട്ട് ഫിലിമിനെ അടിസ്ഥാനമാക്കിയാണ് പ്രദീപ് ‘ലൗ ടുഡേ’ അണിയിച്ചൊരുക്കിയത്. സിനിമ ബ്ലോക്ക്ബസ്റ്റർ. ഒപ്പം ട്രെന്‍ഡ് സെറ്ററും. 100 കോടി ക്ലബിലും പ്രദീപ് രം​ഗനാഥൻ എന്ന സംവിധായകൻ ഇടം പിടിച്ചു.

ഒരു നടൻ എന്ന നിലയിലും പ്രദീപിൽ സ്കോപ്പുണ്ട് എന്ന് കാണികൾക്ക് തോന്നിയ ചിത്രം കൂടിയായിരുന്നു ‘ലൗ ടുഡേ’. അയാളുടെ ആക്ടിങ് സ്റ്റൈൽ സിനിമയിൽ എടുത്തു നിന്നു. പക്ഷേ അപ്പോഴും അധിക്ഷേപങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ആദ്യ ചിത്രം എടുത്ത സമയത്ത് “ഇതിന്റെ നി‍ർമാതാവ് നിങ്ങളുടെ അച്ഛനാണോ” എന്നായിരുന്നു പാപ്പരാസികൾ‌ക്ക് അറിയേണ്ടിയിരുന്നെങ്കിൽ ‘ലൗ ടുഡെ’ കഴിഞ്ഞപ്പോൾ “ഇവനൊക്കെ എങ്ങനെ നായകനായി?” എന്നായി ചോദ്യം. “കേവലമാ ഇറുക്കെ” എന്ന കമന്റുകൾക്ക് മേൽ അയാൾ തന്റെ ബ്രാൻഡ് നെയിം പതിച്ചു. ഇത്തരക്കാരെ നിശബ്ദരാക്കും വിധം പ്രേക്ഷകർ പ്രദീപിനെ കൊണ്ടാടി. അതേ, രജനിയേയും ധനുഷിനേയും ആഘോഷിച്ചതു പോലെ.

‘ലൗ ടുഡേ’ക്ക് പിന്നാലെ എത്തിയ അശ്വന്ത് മാരിമുത്തുവിന്റെ ‘ഡ്രാ​ഗൺ’ പ്രദീപ് എന്ന ഹീറോ ചുമലിലേറ്റിയ ചിത്രമായിരുന്നു. 48 അരിയറുള്ള രാഘവൻ എന്ന എൻജിനിയറിങ് വിദ്യാർഥിയുടെ ആശയക്കുഴപ്പങ്ങളും പ്രണയവും ആ​ഗ്രഹങ്ങളും തങ്ങളുടേത് കൂടിയാണെന്ന് യുവാക്കൾക്ക് തോന്നി. ഇത്തവണ സങ്കോചങ്ങളില്ലാതെ അവർ പ്രദീപിനെ തങ്ങളുടെ തലൈവരുമായി താരതമ്യപ്പെടുത്തി. ഒരു കാലത്ത് സാധാരണക്കാരനായ ഓട്ടോ ഡ്രൈവറായും പാൽക്കാരനായും കുതിരവണ്ടിക്കാരനുമായി എത്തി അസാധാരണകാര്യങ്ങൾ സാധ്യമാക്കിയ അവരുടെ തലൈവർ – രജനികാന്ത്. ഒരു ചിന്ന തളപതിയെ അവർ പ്രദീപിൽ കണ്ടു.

കട്ടൗട്ടുകളുടെ നീളവും വിസിലിന്റെ മുഴക്കവും താരമൂല്യം അളന്ന കാലത്തല്ല പ്രദീപ് ഒരു സ്റ്റാ‍ർ എന്ന നിലയിലേക്ക് ഉയരുന്നത്. സോഷ്യൽ മീഡിയയും പിവിആറിന്റെ നിശബ്ദതയും പതിയെ ​ഗ്രാമീണ മേഖലകളിലേക്ക് കൂടി കടക്കുന്ന കാലത്താണ് പ്രദീപ് എന്ന താരം ഉദയം ചെയ്യുന്നത്. മൂന്ന് പടത്തിൽ മാത്രമാണ് പ്രദീപ് നായകനായിട്ടുള്ളത്. ഒരു പടം സംവിധാനവും ചെയ്തു. ഈ പടങ്ങളുടെ കഥപറച്ചിൽ രീതി മാത്രമല്ല പ്രദീപിനെ താരമാക്കുന്നത്. അതിന്റെ പാക്കേജിങ് കൂടിയാണ്. ‘നമുക്ക് ഇഷ്ടം തൊന്നുന്ന ഒരു കുഴപ്പക്കാരൻ പയ്യൻ’ എന്നൊരു തോന്നൽ സൃഷ്ടിക്കാൻ ഈ സിനിമകളിലെ പ്രദീപ് കഥാപാത്രങ്ങൾക്ക് സാധിച്ചു. എല്ലാവരും പാൻ ഇന്ത്യനിലേക്ക് കടന്നപ്പോൾ അയാൾ തനിക്കു ചുറ്റുമുള്ള യുവാക്കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അവരുടെ പ്രതീകമാകാൻ ശ്രമിച്ചു. പഴയ ഫോ‍ർമുല പുതിയ തലമുറയ്ക്ക് വേണ്ടി അയാൾ ചെറിയ മാറ്റങ്ങളോടെ അവതരിപ്പിച്ചു. അതിൽ അയാൾ വിജയിക്കുകയും ചെയ്തു.

പ്രദീപ് നായകനായ മൂന്നാം ചിത്രം, ‘ഡ്യൂഡ്’ ദീപാവലി റിലീസ് ആയി എത്തി കളക്ഷൻ റെക്കോ‍ർഡുകൾ തിരുത്തുകയാണ്. ഈ സിനിമ കൂടി 100 കോടി കളക്ട് ചെയ്താല്‍, പ്രദീപിന് അത് ഹാട്രിക് നേട്ടമാകും. അപ്പോഴും ആ ചോദ്യം അയാളെ വിടാതെ പിന്തുടരുന്നു. “നിങ്ങൾ ഒരു ഹീറോ മെറ്റീരിയൽ അല്ലല്ലോ. നിങ്ങളെ ഉയരത്തിൽ എത്തിച്ചത്, ഭാ​ഗ്യമോ? കഠിനാധ്വാനമോ?” പ്രദീപിനെ കാണുമ്പോൾ ഇപ്പോഴും ഒരു വിഭാ​ഗം ‘ഇവൻ എങ്ങനെ നായകനായി’ എന്ന് അത്ഭുതപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് ഡ്യൂഡിന്റെ പ്രമോഷൻ സമയത്ത് ഉയർന്ന ഈ ചോദ്യം. ഇതിന് മറുപടി നല്‍കിയത് പ്രദീപല്ല, ഒപ്പമുണ്ടായിരുന്ന ശരത്കുമാർ ആണ്. 170ഓളം ചിത്രങ്ങൾ ചെയ്ത തനിക്ക് ഒരു ഹീറോ മെറ്റീരിയല്‍ എങ്ങനെയാകണം എന്ന് ഇതുവരെ മനസിലാക്കാനായിട്ടില്ല എന്നാ

വെല്ലുവിളികളെ സ്വീകരിക്കാന്‍ തയ്യാറാകുന്ന ഒരാളുടെ ശബ്ദം വേറിട്ടുകേട്ടേക്കാം. അതില്‍ പലരും അസ്വസ്ഥരുമായേക്കാം. എന്നാലും അവർ തങ്ങളുടെ വഴിയെ നീങ്ങും. അവരെ നയിക്കുന്നത് ഒന്ന് മാത്രമാകും. നമ്പിക്കൈ! പ്രദീപ് പറഞ്ഞപോലെ “നാമ നമ്മ മേലെ വയ്ക്കറ നമ്പിക്കൈ!” ഈ ആത്മവിശ്വാസമാണ് രജനി എന്ന പ്രതിഭാസത്തെ സൃഷ്ടിച്ചത്, ധനുഷ് എന്ന നടനെ വാ‍ർത്തെടുത്തത്, പ്രദീപ് രം​ഗനാഥനെ സൂപ്പർ സ്റ്റാർ മെറ്റീരിയൽ ആക്കുന്നത്.

Hot this week

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ...

ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ...

ഡാളസ് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ 123-ാമത് ഓർമ്മപ്പെരുന്നാൾ ഒക്‌ടോബർ 26-ന് കൊടിയേറും

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാൾ...

ബിഹാറിൽ എൻഡിഎ പ്രചരണത്തിന് ഔദ്യോഗിക തുടക്കമിട്ട് മോദി; ആദ്യ റാലി സമസ്തിപൂരിൽ

ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ പ്രചരണത്തിന് ഔദ്യോഗിക തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി....

Topics

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ...

ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ...

ഡാളസ് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ 123-ാമത് ഓർമ്മപ്പെരുന്നാൾ ഒക്‌ടോബർ 26-ന് കൊടിയേറും

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാൾ...

ബിഹാറിൽ എൻഡിഎ പ്രചരണത്തിന് ഔദ്യോഗിക തുടക്കമിട്ട് മോദി; ആദ്യ റാലി സമസ്തിപൂരിൽ

ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ പ്രചരണത്തിന് ഔദ്യോഗിക തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി....

പ്രമുഖ തമിഴ് സംഗീതജ്ഞന്‍ എം.സി. സബേഷ് അന്തരിച്ചു

പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ എം.സി. സബേഷ് (68) അന്തരിച്ചു. വൃക്കരോഗത്തെ...

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; കൈവശാവകാശ ലൈസൻസ് റദ്ദാക്കി

ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സർക്കാരിനും ഹൈക്കോടതിയിൽ തിരിച്ചടി. നിലവിലെ കൈവശാവകാശ ലൈസൻസ്...

ലേശം ഫെവിക്കോള്‍ തേച്ചാല്‍ പോരായിരുന്നോ? ലൂവ്ര് മ്യൂസിയത്തിലെ മോഷണവും പരസമ്യാക്കി

ലോകത്തെ ഞെട്ടിച്ച മോഷണമായിരുന്നു പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്നത്....
spot_img

Related Articles

Popular Categories

spot_img