ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം കണ്ടെത്തി. 150 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത്. സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തുകയാണ്. പോറ്റിയുടെ ബംഗളൂരുവിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്വേഷണ സംഘം ഇന്ന് രാവിലെ 9.15ഓടെയാണ് പോറ്റിയുടെ ഫ്‌ളാറ്റിലേക്ക് എത്തിയത്. അതിനിടെ, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എസ്‌ഐടി സംഘം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ തെളിവെടുപ്പ് ആരംഭിച്ചു.

വേര്‍തിരിച്ച് സ്വര്‍ണം കൈക്കലാക്കാന്‍ പോറ്റി സ്വര്‍ണപാളി നാഗേഷിന് കൈമാറിയത് ബംഗളൂരുവില്‍ നിന്നാണ്. ഇതും, പോറ്റിക്ക് ബംഗളൂരുവില്‍ ലഭിച്ച സഹായങ്ങളും എസ്‌ഐടി അന്വേഷിക്കും. ഹൈദരാബാദിലും എത്തി തെളിവെടുപ്പ് നടത്തും.ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളിയില്‍ നിന്ന് പോറ്റി വേര്‍തിരിച്ചെടുത്ത സ്വര്‍ണം എവിടെ എന്നായിരുന്നു അവശേഷിച്ച ചോദ്യം. ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനിലേക്ക് അന്വേഷണസംഘം എത്തിയതാണ് കേസില്‍ നിര്‍ണായകമായത്. ഒരാഴ്ച്ച മുമ്പ് എസ്‌ഐടി ഗോവര്‍ധന്റെ മൊഴിയെടുത്തിരുന്നു. സ്വര്‍ണം പോറ്റിയില്‍ നിന്ന് വാങ്ങിയെന്ന് ഗോവര്‍ധന്‍ സമ്മതിച്ചു. തുടര്‍ന്ന് ബെല്ലാരിയില്‍ എത്തി എസ്‌ഐടി സ്വര്‍ണം വീണ്ടെടുത്തു. 400 ഗ്രാമിലധികം സ്വര്‍ണമാണ് കണ്ടെടുത്തത്. ശബരിമല സ്വര്‍ണ കവര്‍ച്ചയില്‍ ബന്ധമില്ലെന്നാണ് ഗോവര്‍ധന്റെ പ്രതികരണം. ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ വെച്ചാണ് പോറ്റിയെ പരിചയപ്പെട്ടത് ശബരിമല ശ്രീകോവിലിന്റെ വാതില്‍ പാളിയില്‍ സ്വര്‍ണം പൂശാന്‍ പോറ്റി ബന്ധപ്പെട്ടിരുന്നു, അന്ന് അയ്യപ്പ ഭക്തനായതിനാല്‍ സമ്മതിച്ചുവെന്നും ഗോവര്‍ധന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Hot this week

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍...

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

Topics

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ...

ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ...

ഡാളസ് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ 123-ാമത് ഓർമ്മപ്പെരുന്നാൾ ഒക്‌ടോബർ 26-ന് കൊടിയേറും

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാൾ...
spot_img

Related Articles

Popular Categories

spot_img