സംസ്ഥാന കായിക മേളയില്‍ ഇരട്ട സ്വര്‍ണം നേടിയ ദേവനന്ദയ്ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ ദേവനന്ദയ്ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
അപന്റീസ് രോഗം മൂലം കഠിനമായ വേദന സഹിച്ചാണ് ദേവനന്ദ റെക്കോര്‍ഡിലേക്ക് ഓടിക്കയറിയത്. 200 മീറ്ററില്‍ പുതിയ വേഗറാണിയായി ദേവനന്ദ . ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ പുരോഗമികവെ മന്ത്രി വി ശിവന്‍കുട്ടി എത്തി.
ഉടനെ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടല്‍. പിന്നാലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ആ ദൗത്യം ഏറ്റെടുത്തു. മന്ത്രിയുടെ ഉറപ്പില്‍ ദേവനന്ദയ്ക്കും അമ്മയ്ക്കും ആശ്വാസം.



