യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം. അബിൻ വർക്കി ഉൾപ്പെടെ 40 ഭാരവാഹികൾ ദേശീയ നേതൃത്വത്തെ കണ്ടു. പുനഃസംഘടനയിലെ പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതായാണ് വിവരം. അത് അനുസരിച്ചാണ് ചുമതല ഏറ്റെടുക്കുന്ന പരിപാടിയിൽ അബിൻ വർക്കി അടക്കം പങ്കെടുത്തത്.
അതേസമയം, തനിക്ക് ഉത്തരവാദിത്തം ഉള്ളത് രാഹുൽ ഗാന്ധിയോട് മാത്രമാണ് അബിൻ വർക്കിയുടെ പ്രതികരണം. ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയത് രാഹുൽ ഗാന്ധി. ഒരു പ്രത്യേക സാഹചര്യം ഉണ്ടായത് കൊണ്ടാകാം ഇപ്പോൾ ഇങ്ങനെ ഒരു കമ്മിറ്റിയെ നോമിനേറ്റ് ചെയ്തതെന്നും അബിൻ വർക്കി പറഞ്ഞു.



