കാന്താരയിലെ ആ കഥാപാത്രം ഇദ്ദേഹമാണ്; സസ്പെൻസ് വെളിപ്പെടുത്തി ഹോംബാലെ ഫിലിംസ്

കളക്ഷൻ റെക്കോഡുകളിൽ തിളക്കമാർന്ന നേട്ടവുമായി മുന്നോട്ടു കുതിക്കുകയാണ് കാന്താര. ചിത്രത്തിലെ ഗംഭീരപ്രകടനം കണ്ട് പ്രേക്ഷകർ വിസ്മയിച്ചിരിക്കുകയാണ്. അതിനിനിടെ കാന്താരയിലെ വമ്പൻ സസ്പെൻസ് വെളിപ്പെടുത്തി ഹോംബാലെ ഫിലിംസ്. കാന്താര ചാപ്റ്റർ വണ്ണിൽ നായകനായ ബെർമനെ കൂടാതെ, മായരൂപനെയും അവതരിപ്പിച്ചത് ഋഷഭ് ഷെട്ടിയാണെന്നതാണ് ആ രഹസ്യം.

മായക്കാരനാകുന്ന ഋഷഭിൻ്റെ മേക്കപ്പ് വീഡിയോ പുറത്തുവിട്ടാണ് ഈ കാര്യം അറിയിച്ചത്. ഓരോ ദിവസവും ആറ് മണിക്കൂറോളം ചെലവഴിച്ചാണ് ഋഷഭ് മായാരൂപനായി മാറിയത്. പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കുമാണ് ഈ കഥാപാത്രത്തിനുവേണ്ടി മേക്കപ്പ് ആരംഭിച്ചിരുന്നത്. പുലർച്ചെ ആകുമ്പോഴേക്കും മേക്കപ്പ് അവസാനിപ്പിച്ച് സെറ്റിലേക്ക് പോകുന്നതായിരുന്നു ഋഷഭിൻ്റെ പതിവ്.

ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ‘കാന്താര’യുടെ പ്രീക്വല്‍ ആയ ‘കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 ഒക്ടോബർ 2 നാണ് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ഞെട്ടിക്കുന്ന കളക്ഷനാണ് ചിത്രം എല്ലാ ഭാഷകളില്‍ നിന്നുമായി സ്വന്തമാക്കിയിയത്. ഋഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img