“പിഎം ശ്രീയിൽ വിട്ടുവീഴ്ച വേണ്ട, മുന്നണിക്ക് പുറത്തിരിക്കേണ്ടി വന്നാലും പിന്നോട്ട് പോകരുത്”; ബിനോയ് വിശ്വത്തോട് സിപിഐ നേതാക്കൾ

എൽഡിഎഫിൽ പിരിമുറുക്കമേറ്റി പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ എക്സിക്യൂട്ടീവ് യോ​ഗം. പിഎം ശ്രീ പദ്ധതിയിൽ മുന്നണയിലുണ്ടായത് തെറ്റായ പ്രവണതയാണ്. മുന്നണിക്ക് പുറത്തിരിക്കേണ്ടി വന്നാലും ഇപ്പോൾ പിന്നോട്ട് പോകരുത്. വിഷയത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും ബിനോയ് വിശ്വത്തോട് സിപിഐ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ആശയപരവും രാഷ്ട്രീയപരവുമായ ശരിയായ തീരുമാനം സിപിഐ എടുക്കുമെന്നാണ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. ആലപ്പുഴയിൽ ചേർന്ന സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോ​ഗത്തിലാണ് പ്രതികരണം. മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് സിപിഐ വിട്ടുനിൽക്കുന്നതും പരിഗണനയിലാണ്.

അതേസമയം, പിഎം ശ്രീ പദ്ധതിക്കായുള്ള എംഒയു ഉടനടി റദ്ദാക്കേണ്ട എന്ന ധാരണയിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പിഎം ശ്രീയിൽ തുടർനടപടി ഒന്നും സ്വീകരിക്കില്ലെന്ന് സിപിഐയെ ബോധ്യപ്പെടുത്തും. പിണറായി വിജയനും എം.വി. ഗോവിന്ദനും സിപിഐ നേതാക്കളെ നേരിൽ കാണാനും തീരുമാനമായിട്ടുണ്ട്. തീരുമാനം ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി നേരിട്ടറിയിക്കും. വൈകീട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി-ബിനോയ് കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img