“മിസൈൽ പരീക്ഷിക്കുന്നതിന് പകരം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കൂ”; റഷ്യക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

റഷ്യയുടെ ആണവ മിസൈൽ പരീക്ഷണത്തിനെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ആണവ മിസൈൽ പരീക്ഷിക്കുന്നതിനുപകരം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപിൻ്റെ പ്രസ്താവന. റഷ്യയുടെ തീരത്ത് യുഎസ് ഒരു ആണവ അന്തർവാഹിനി സ്ഥാപിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

14,000 കിലോമീറ്റർ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലാണ് കഴിഞ്ഞ ദിവസം റഷ്യ വിജയകരമായി പരീക്ഷിച്ചത്. മിസൈലിനെക്കുറിച്ചുള്ള ചോദ്യത്തിന് റഷ്യയുടെ തീരത്ത് ഒരു ആണവ അന്തർവാഹിനി ഉള്ളതിനാൽ യുഎസിന് ഇത്രയും ദൂരം പറക്കേണ്ടതില്ലെന്നായിരുന്നു ട്രംപ് നൽകിയ മറുപടി.

“ലോകത്തിലെ ഏറ്റവും വലിയ ആണവ അന്തർവാഹിനി അവരുടെ തീരത്ത് തന്നെ ഉണ്ടെന്ന് അവർക്കറിയാം, അതിനാൽ എനിക്കിത്രയെ പറയുനുള്ളൂ, അതിന് 8,000 മൈൽ പോകേണ്ടതില്ല,” ട്രംപിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. “യുദ്ധം അവസാനിപ്പിക്കണം, ഒരു ആഴ്ച എടുക്കേണ്ടിയിരുന്ന യുദ്ധം ഇപ്പോൾ നാലാം വർഷത്തിലേക്ക് കടക്കുകയാണ്, മിസൈലുകൾ പരീക്ഷിക്കുന്നതിന് പകരം നിങ്ങൾ ചെയ്യേണ്ടത് അതാണ്” ട്രംപ് കൂട്ടിച്ചേർത്തു.

ആണവ എന്‍ജിനുള്ള ‘ബുറെവെസ്‌നിക്‌’ ക്രൂസ് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. എത്ര ദൂരത്തേക്കും പറക്കാൻ കഴിയുന്ന മിസൈലാണ് ഇതെന്നതാണ് റഷ്യയുടെ അവകാശവാദം. പരീക്ഷണത്തിനിടെ 15 മണിക്കൂര്‍ തുടര്‍ച്ചയായി സഞ്ചരിച്ച മിസൈല്‍ 14,000 കിലോമീറ്റര്‍ വിജയകരമായി പിന്നിട്ടെന്നും പുടിൻ പറയുന്നു. റഷ്യൻ സൈനിക ജനറൽ വലേറി ജെറോസിമോവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൈനികവേഷത്തിലാണ് പുടിൻ പങ്കെടുത്തത്.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img