കാട്ടുതീ ഉണ്ടാക്കിയ നഷ്ടത്തിന് പരിഹാരമായി ദശലക്ഷം വൃക്ഷത്തൈകൾ; അൾജീരിയയിലെ ക്യാംപെയിന് വൻ ജനകീയ പിന്തുണ

തുടർച്ചയായ കാട്ടുതീ വനസമ്പത്തിലുണ്ടാക്കിയ നഷ്ടത്തിന് പരിഹാരം കാണാന്‍ രാജ്യവ്യാപകമായി പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയാണ് അള്‍ജീരിയ. മാർച്ച് മാസത്തിനകം, ഒരു ദശലക്ഷം തൈകൾ നടുകയാണ് ലക്ഷ്യം. ഇതിനായി ആരംഭിച്ച ക്യാംപെയ്നില്‍ വലിയ ജനപങ്കാളിത്തമാണുള്ളത്.

രാജ്യത്തെ 58 പ്രവിശ്യകളിലായി 685 മുനിസിപ്പാലിറ്റികളിലാണ് ആദ്യഘട്ടം തൈകൾ നട്ടത്.വനം-കൃഷി വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാംപെയ്നില്‍ സന്നദ്ധ സംഘടനകളും സേനാംഗങ്ങളും സാധാരണക്കാരും ഒരുപോലെ പങ്കാളികളായി. കുടുംബസമേതമാണ് പലരുമെത്തിയത്. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയായിരുന്നു മാതാപിതാക്കളുടെ ലക്ഷ്യം .

കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായ കാട്ടുതീയിൽ 1,20,000 ത്തിലധികം ഹെക്ടർ വനമാണ് അള്‍ജീരിയയില്‍ കത്തിനശിച്ചത്. ഇതുവഴിയുണ്ടായ സസ്യജാലങ്ങളുടെ നാശം കണക്കാക്കാവുന്നതിലും അപ്പുറമാണ്. മനുഷ്യഇടപെടല്‍ മൂലമുണ്ടാകുന്ന വനനശീകരണവും പ്രളയവും വനസമ്പത്തിലുണ്ടാക്കിയ നഷ്ടം വേറെ.

പൊതുജനപങ്കാളിത്തിലൂടെ ചെറുതെങ്കിലും പ്രശ്നത്തിന് പരിഹാരം കാണുകയെന്നതാണ് ക്യാംപെയ്ന്റെ ലക്ഷ്യം. മാർച്ച് അവസാനം വരെ തുടരുന്ന ക്യാംപെയ്ന്‍ വഴി ഒരുദശലക്ഷം മരത്തൈകൾ നട്ടുപിടിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img