വാഴയിലയിൽ നിന്ന് ജീവിതവിജയം; വിദേശത്ത് നിന്ന് എത്തി കർഷകനായ പ്രവാസി

കൊട്ടാരക്കര :ഗൾഫ് രാജ്യത്ത് വർഷങ്ങളോളം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയ രാജീവ് ഇപ്പോൾ വാഴയില കൃഷിയിലൂടെ പുതിയൊരു ജീവിതം കണ്ടെത്തുകയാണ് കൊട്ടാരക്കര മൈലം സ്വദേശിയായ രാജീവ്. പരമ്പരാഗത തൊഴിൽ വഴികൾ ഉപേക്ഷിച്ച് സ്വന്തം നാട്ടിൽ തന്നെ വ്യത്യസ്തമായ ഒരു മാതൃക സൃഷ്ടിച്ചിരിക്കുന്നു.

 വർഷങ്ങൾ നീണ്ട പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ രാജീവ് പരിസ്ഥിതി സൗഹൃദമായ രീതിയിൽ വാഴയില കൃഷി ആരംഭിച്ചു. പ്രാരംഭഘട്ടത്തിൽ ചെറിയതോതിൽ 300 വാഴകളിൽ ആരംഭിച്ച കൃഷി ഇപ്പോൾ 2000 വാഴകളായി വളർന്നു .നാട്ടിൽ തന്നെ നല്ലൊരു വരുമാനം നേടാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് രാജീവ് എന്ന കർഷകൻ. യുവാക്കൾക്കും നാട്ടിൽ അവസരങ്ങൾ കണ്ടെത്താനാകുമെന്ന് ഈ പ്രവാസി തെളിയിക്കുന്നു. പ്രദേശത്തെ ഹോട്ടലുകൾ, തട്ടുകടകൾ, കാറ്ററിംഗ് സർവീസുകൾക്കെല്ലാം, വാഴയിലകൾ അദ്ദേഹം വിതരണം ചെയ്യുന്നുണ്ട്. ഏകദേശം 2000 വാഴയിലകൾ ദിവസേന ലഭിക്കുന്നുണ്ട് .ഈ വിജയത്തിന് പുറകിൽ കുടുംബത്തിൻറെ പൂർണ പിന്തുണയുണ്ട് ഭാര്യയും, മകനും ,മകളും അടങ്ങുന്ന തന്റെ കുടുംബം  ഈ സംരംഭത്തിന് പൂർണ്ണ പിന്തുണയാണ്.

 വാഴയിലകളുടെ കച്ചവടം വഴി ഇപ്പോൾ നല്ല വരുമാനം ലഭിക്കുന്ന രാജീവിന് കൂടുതൽ ആളുകളെയും ഈ കൃഷിയിലേക്ക് എത്തിക്കാൻ സാധിക്കും. പ്രകൃതിയോടുള്ള അടുപ്പവും നാട്ടിലെ മണ്ണിൽ നിന്ന് തന്നെ ഉപജീവനം കണ്ടെത്താം എന്ന മാതൃകയും രാജിവിന്റെ ജീവിതം തെളിയിക്കുന്നു. പുതുതലമുറയ്ക്ക് ഊർജ്ജം പകരുകയാണ് രാജീവ് എന്ന മൈലം സ്വദേശി.

ആഷ്‌മി . ജെ 

മനേഷ്. എം

Hot this week

പ്രകൃതിവാതക ശൃംഖല ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍; PNG കണക്ഷന്‍ അനുമതികള്‍ വേഗത്തിലാക്കും

രാജ്യത്തെ പ്രകൃതിവാതക ശൃംഖല ശക്തിപ്പെടുത്താൻ അടിയന്തര ഇടപെടലുമായി കേന്ദ്രസർക്കാർ. അവശ്യസാധന നിയമം...

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും, യുഡിഎഫ് ജയിക്കുമെന്നതിൽ സംശയമൊന്നുമില്ല; പി ജെ കുര്യൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് PJ കുര്യൻ. തിരുവല്ലയിലെ...

തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. നാമനിർദേശ പത്രികകൾ...

‘കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം’; കുട്ടനാട്ടിലെ UDF സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രികയിൽ ഇന്ന് തീർപ്പുണ്ടാകും

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിക്ക് ഇന്ന് നിർണായകം.റെജി ചെറിയാന്റെ നാമനിർദേശ പത്രികയാണ് ഇന്ന്...

മോഷണവാഹനവുമായി രക്ഷപ്പെട്ട കൗമാരക്കാരനെ പിടികൂടി — ഓഫീസർ ജോജി എബ്രഹാമിന് ‘ഓഫീസർ ഓഫ് ദ മന്ത്’ ബഹുമതി

നഗരത്തിൽ നടന്ന സാഹസിക പിന്തുടർച്ചയിൽ മോഷണവാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച 16-കാരനെ പോലീസ്...

Topics

ടെക്സസിൽ പുകയില രൂപത്തിലുള്ള ഹെംപ് ഉൽപ്പന്നങ്ങൾക്ക് നിരോധനം; പുതിയ നിയമം മാർച്ച് 31 മുതൽ

ടെക്സസ് സംസ്ഥാനത്ത് പുകയ്ക്കാവുന്ന തരത്തിലുള്ള (Smokeable) ഹെംപ് ഉൽപ്പന്നങ്ങൾക്ക് മാർച്ച് 31...

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച: മെറ്റ 375 മില്യൺ ഡോളർ പിഴയൊടുക്കാൻ വിധി

ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ, കുട്ടികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന്...

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജിന് തടവുശിക്ഷ ഒഴിവായേക്കാം; വിധി ജൂണിൽ

മണി ലോണ്ടറിംഗ് (കള്ളപ്പണം വെളുപ്പിക്കൽ) കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഫോർട്ട് ബെൻഡ്...
spot_img

Related Articles

Popular Categories

spot_img