ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഒക്ടോബർ 31 മുതൽ – സുവിശേഷകൻ ജോയ് പുല്ലാട് തിരുവചന സന്ദേശം നൽകും

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ ഒക്ടോബർ 31,നവംബർ 1,2  (വെള്ളി, ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും. ഞായറാഴ്ച രാവിലെയുള്ള ആരാധന മദ്ധ്യേ കൺവെൻഷന്റെ സമാപന പ്രസംഗം നടത്തും.

ട്രിനിറ്റി ദേവാലയത്തിൽ ( 5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ്രയോടുകൂടി വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും.

അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനും, മാർത്തോമാ സഭയുടെ കൺവെൻഷൻ പ്രസംഗകരുടെ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റുമായ ഇവാഞ്ചലിസ്റ് ജോയ്  പുല്ലാട്  ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും. നാല് ദശാബ്ദത്തിലധികമായി സുവിശേഷ  വയൽ പ്രദേശത്ത് ക്രിസ്തുവിന്റെ ഭടനായി പ്രവർത്തിക്കുന്ന ജോയ് പുല്ലാട് ദൈവത്തെ അറിയാതെ പോകുന്ന അനേക ജീവിതങ്ങളെ രക്ഷയുടെ അനുഭവത്തിലേക്കു  കൊണ്ടുവരുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു.  

കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ദൈവവചന നത്തിന്റെ ആഴമേറിയ മർമ്മങ്ങളെ ഗ്രഹിക്കുവാൻ ഏവരെയും
സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

റവ. ജിജോ.എം. ജേക്കബ് (വികാരി) – 832 898 8699
റവ.ജീവൻ ജോൺ (അസി. വികാരി) – 713 408 7394
അജിത് വർഗീസ് (സെക്രട്ടറി) – 832 216 9087

ജീമോൻ റാന്നി

Hot this week

സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല; നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ബഹിഷ്കരിക്കാൻ സംഘടനകൾ

നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കും. നാളെ നടക്കുന്ന...

‘ആദിപുരുഷി’ന്റെ ഗതി വരുമോ? ‘രാമായണ’യിലെ രൺബീറിന്റെ ലുക്ക് ലീക്കായി, വിമർശനം

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'രാമായണ'....

ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്....

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ...

Topics

ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം

ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ബെയ്‌റൂട്ടിലെ ഹരേത് ഹ്രെയിക്...

44 സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി വിജയ് ദേവരകൊണ്ട; കയ്യടിച്ച് ആരാധകർ

നടി രശ്മിക മന്ദാനയുമായുള്ള വിവാഹത്തിന് പിന്നാലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ്...

“എനിക്ക് ചാക്കോച്ചനൊപ്പം അഭിനയിക്കാൻ എന്റെ അച്ഛൻ നിർമിച്ചതാണോ ‘പ്രിയം’?” മറുപടിയുമായി ദീപ നായർ

 സനലിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ദീപ നായർ എന്നിവർ അഭിനയിച്ച് 2000ൽ...
spot_img

Related Articles

Popular Categories

spot_img