ജമൈക്കയിലും കരീബിയൻ രാജ്യങ്ങളിലും കനത്ത നാശം വിതച്ച് മെലിസ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കാറ്റിലും മഴയിലും ഹെയ്ത്തിയിലും ജമൈക്കയിലുമായി 30 ഓളം പേർ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹെയ്തിയിൽ 25 പേരും ജമൈക്കയിൽ 5 പേരും മരിച്ചതായാണ് വിവരം.ഹെയ്ത്തിയിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് കൂടുതൽ പേരും മരിച്ചത്. 18 പേരെ കാണാതായിട്ടുമുണ്ട്.
ക്യൂബയിൽ ചുഴലിക്കാറ്റ് കനത്ത മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്. അതേസമയം, നാശനഷ്ടങ്ങളുടെ തീവ്രത ഇതുവരെ അളക്കാനായിട്ടില്ല. പലയിടങ്ങളിലും ആളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ജമൈക്കയിൽ കാറ്റഗറി 5 വിഭാഗത്തിലായിരുന്ന ചുഴലിക്കാറ്റിൻ്റെ തീവ്രത ബഹാമസിലേക്ക് കടക്കുന്നതോടെ കാറ്റഗറി ഒന്നായി തീവ്രത കുറഞ്ഞിട്ടുണ്ട്.
ഒരു ലക്ഷത്തിലധികം ആളുകളെ ഇതുവരെ ദുരന്തബാധിത മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.



