ജേക്കബ് മാനുവലിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ആദരിച്ചു

ദൃശ്യമാധ്യമ രംഗത്തെ മികച്ച  പ്രവർത്തനങ്ങൾക്ക് ജേക്കബ് മാനുവലിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിൽ ആദരിച്ചു. എഡിസൺ ഷെറാട്ടണിൽ നടന്ന സമ്മേളനത്തിൽ റാന്നി എം.എൽ.എ പ്രമോദ് നാരായൺ അവാർഡ് സമ്മാനിച്ചു. എം.പി.മാരായ എം.കെ. പ്രേമചന്ദ്രൻ, വി.കെ. ശ്രീകണ്ഠൻ,  ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർ സുനിൽ തൈമറ്റം, മാധ്യമ പ്രവർത്തക സുജയ് പാർവതി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് സമ്മാനിച്ചത്.

പാലക്കാട് സ്വദേശിയായ ജേക്കബ് ചുങ്കത്ത് മാനുവൽ ദീർഘകാലം  ഗൾഫിലായിരുന്നു. ഒരു ദശാബ്ദമായി അമേരിക്കയിലെത്തിയിട്ട്. കൈരളി ടിവിയുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുന്ന ജേക്കബ്, ട്രൈസ്റ്റേറ്റ്  മേഖലയിലെ പ്രധാന പരിപാടികളുടെയെല്ലാം വീഡിയോ-ഫോട്ടോഗ്രഫി ചിത്രീകരണവുമായി നിശബ്ദമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. വലിയ സമ്മേളനങ്ങളിലും ചെറിയ പരിപാടികളിലും ഒരേ അർപ്പണബോധത്തോടെ മിഴിവാർന്ന ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകരിലെത്തിക്കുന്ന അപൂർവം മാധ്യമപ്രവർത്തകരിലൊരാളാണ് ജേക്കബ് മാനുവൽ.

എം.ടി.എ. ഉദ്യോഗസ്ഥനാണ്. പ്രസ് ക്ലബ്  ന്യു യോർക്ക് ചാപ്ടറിന്റെ ജോ. സെക്രട്ടറി  കൂടിയായ ജേക്കബ്, മാധ്യമരംഗത്ത് നടത്തുന്ന നിസ്വാർത്ഥ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ ചൂണ്ടിക്കാട്ടി. വ്യക്തി താല്പര്യങ്ങൾക്ക് ഇടനൽകാതെയും പരാതിയോ പരിഭവമോ ഇല്ലാതെയും  പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ജേക്കബ്  ഏവർക്കും മാതൃകയാണെന്നും സുനിൽ ട്രൈസ്റ്റാർ എടുത്ത്  പറഞ്ഞു.

Hot this week

അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്

ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ഫെഡറൽ ഗ്യാസോളിൻ നികുതി താത്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി...

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കൾ പാണക്കാട്, മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു

മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു. നേതാക്കൾ പാണക്കാട്ടേത്തി. പി കെ കുഞ്ഞാലിക്കുട്ടി,...

സോണിയ ഗാന്ധി ആശുപത്രിയിൽ; മേദാന്ത ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും....

Topics

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...
spot_img

Related Articles

Popular Categories

spot_img