ഇന്ന് നവംബർ 1 കേരളപിറവി ദിനം .1956-ൽ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ചേർത്തിണക്കി കേരളം എന്ന കുഞ്ഞു സംസ്ഥാനം രൂപീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം.സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നാടാണ് നമ്മുടെ കേരളം കഥകളി, മോഹിനിയാട്ടം,തുള്ളൽ, കൂടിയാട്ടം,കളരിപ്പയറ്റ് പോലുള്ള തനത് കലാ രൂപങ്ങളും,സാഹിത്യം,സംഗീതം,ശാസ്ത്രം തുടങ്ങിയ മേഖലകളിലെ സംഭാവനകളും കേരളത്തിന്റെ അഭിമാനമാണ്.
God’s Own country എന്ന് ലോകമെമ്പാടും അറിയപ്പെടുന്ന നമ്മുടെ നാട്,പച്ചപ്പാർന്നമലനിരകളും,കായലുകളും,കടൽത്തീരങ്ങളും,പ്രകൃതിസൗന്ദര്യത്താലും ലോകപ്രശസ്തമാണ് ഈ കൊച്ചു സംസ്ഥാനം.വിവിധ
മതക്കാ രും സമുദാ യക്കാരും തികഞ്ഞ സൗഹൃദത്തോടെ ജീവിക്കുന്ന ഒരു മതേതര സംസ്ഥാനം.
ഈ കേരളപ്പിറവിദിനം,നമ്മുടെ സംസ്ഥാനത്തിന്റെ മഹത്തായ ഭൂതകാലത്തെ ഓർമ്മിക്കാനും,കൂടുതൽ ശോഭനമായ ഒരു ഭാവിക്കായി പ്രതിജ്ഞയെടുക്കാനും നമുക്ക് പ്രചോദനമാകട്ടെ .
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ.
അലീന സുധാകരൻ



