2025ലെ എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക്

2025ലെ എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. എൻ.എസ്. മാധവൻ, കെ.ആർ. മീര, കെ.എം. അനിൽ, പ്രൊഫ. സി. പി. അബൂബക്കർ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

സമകാലിക രാഷ്‌ട്രീയ സംഭവങ്ങളോട് ശക്തമായി പ്രതികരിക്കുമ്പോൾ തന്നെ,ഭാവപരമായ ഔന്നിത്യം പുലർത്തുന്ന കവിതകളാണ് അദ്ദേഹത്തിൻ്റെത് എന്ന് പുരസ്കാര പ്രഖ്യാപന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാള സാഹിത്യത്തെ സാമാന്യമായും കവിതാ സാഹിത്യത്തെ സവിശേൽമായി സമ്പന്നമാക്കുന്നതിന് ശ്രദ്ധേയമായ സംഭവന നൽകാൻ കെ.ജി. ശങ്കരപ്പിള്ളയ്ക്ക് സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

1947 ൽ കൊല്ലം ചവറയിലാണ് കെ.ജി. ശങ്കരപ്പിള്ള ജനിച്ചത്. ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻ്റ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം എസ്.എൻ. കോളേജിലെ പഠനം പൂർത്തിയാക്കിയതിന് പിന്നാലെ 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പൽ ആയി വിരമിച്ചു.

പ്രസക്തി, സമകാലീന കവിത തുടങ്ങിയപ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു. കൊച്ചിയിലെ വൃക്ഷങ്ങൾ, കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ, ബംഗാൾ, അയോദ്ധ്യ, ആനന്ദൻ, കഷണ്ടി, ഊർമിള, രമണൻ, നന്നങ്ങാടികൾ, പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ എന്നിവയാണ് പ്രധാന കൃതികൾ.

1998ലെ കേരള സാഹിത്യ അക്കാദമി അവാർഡ്, 2002ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2020ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം, എന്നി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Hot this week

ലാനാ പ്രതിനാലാമതു വൈജ്ഞാനിക സമ്മേളനത്തിനു ഡാളസിൽ  ഉജ്വല തുടക്കം

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ)യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമതു...

സൺ‌ഡേ സ്കൂൾ ടാലെന്റ്റ് ഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചു

 മലങ്കര ഓർത്തഡോൿസ് സിറിയൻ ചർച്ച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺ‌ഡേ...

ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും കൂടുതൽ പഠനവിധേയമാക്കണം: സി മുഹമ്മദ് ഫൈസിമർകസ് അൽ ഖലം ഖുർആൻ ഫെസ്റ്റ് ശ്രദ്ധേയമായി

വിശുദ്ധ ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും പഠനവിധേയമാക്കുന്ന ഗവേഷണങ്ങളും ചർച്ചകളും...

മാജിക് പ്ലാനറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷത്തിന് തുടക്കം

ലോകത്തിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷം...

ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

നാലാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2024  നവംബർ...

Topics

നവംബർ ഒന്ന് മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ

നവംബർ ഒന്ന് മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ നിലവിൽ വന്നു....

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും; പ്രധാന അജണ്ട രജിസ്ട്രാറുടെ സസ്പെൻഷൻ

രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും....

വധശിക്ഷ ഉറപ്പാണ്; ലഹരി വിൽപ്പനയ്ക്ക് കുവൈത്തിൽ ഇനി കടുത്ത ശിക്ഷ

കുവൈത്തിൽ ലഹരി കച്ചവടത്തിനെതിരെ കർശന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ലഹരി കച്ചവടത്തിൽ...
spot_img

Related Articles

Popular Categories

spot_img